വൈകീട്ട് ഒരു ആറുമണിയോടക്കുക്കാറായി, ഞാന്‍ മാര്‍ത്തഹള്ളിയില്‍ നില്‍ക്കുകയാണ്. എനിക്കു മജസ്റ്റിക് വരെ പോകേണ്ട ഒരു ആവശ്യം വന്നു. ( മറ്റൊന്നുമല്ല നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാനാ ). മജെസ്റ്റിക്കിലേക്കുള്ള ബസ്സുകളിലെല്ലാം നല്ല തിരക്ക്. ക്യാബുകളൊന്നും കൈ കാണിച്ചിട്ടു നിര്‍ത്തുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു വോള്‍വോ വന്നു. ഹാവൂ ആശ്വാസമായി എന്നു കരുതി. അതടുത്തു വന്നപ്പോഴല്ലെ രസം. കയറാന്‍ സ്ഥലമില്ല. 25 രൂപയും കൊടുത്ത് ആ സമയത്ത് കയ്യിലുള്ള ബാഗും പിടിച്ച് മജെസ്റ്റിക് വരെ നിന്നു പോകുവാന്‍ എനിക്കു മനസ്സു വന്നില്ല.
അതു പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ബസ്സ് വന്നു. തിക്കിത്തിരക്കി അതിനുള്ളില്‍ കയറിപറ്റി. ഹോ ഒരുത്സവത്തിനുള്ള ആളുകള്‍ ആ വണ്ടിയില്‍ ഇടിച്ചു കയറി. എനിക്കെന്തായാലും ഇരിക്കുവാന്‍ ഒരു സ്ഥലം കിട്ടി. ഭാഗ്യം....
ഒരു പാവം മനുഷ്യന്‍ ആ ബസ്സിന്റെ മുനില്‍ നിന്നും പിറകിലേക്കു വരുവാന്‍ കഷ്ടപ്പെടുന്നു. ആശാന്‍ കണ്ടക്ടറാണ്.
വണ്ടി നിര്‍ത്തുമ്പോള്‍ ആശാന്‍ ഇറങ്ങി പുറകിലേക്കു വരും പിന്നെയും നിര്‍ത്തുമ്പോള്‍ മുന്നിലേക്ക്. അതു മജസ്റ്റിക് വരെ നീണ്ടു പോയ കാഴ്ച്ചയായി. പാവം ... പക്ഷേ പുള്ളിക്കു കിട്ടിയത് കുറച്ചു ടിക്കറ്റുകള്‍ മാത്രം. അതെന്താ ? എല്ലാവരും പാസല്ലേ. പാസ് ഉള്ളവരും പാസ് ഇല്ലാത്തവരും പാസ് പാസ് എന്നു പറയുന്നു. കണ്ടക്ടറാണെങ്കില്‍ നല്ല പുള്ളി. പാസ് കാണിക്കുവാന്‍ ആവശ്യപ്പെടുന്നുമില്ല
തിരക്കുകൊണ്ടാവാം.
ഒരു പത്തു രൂപാ ലാഭം യാത്രക്കാരന്.
വേറെ രീതിയിലും പണം ലാഭിക്കുന്നവര്‍ ( ബി എം ടി സിയെ വന്ചിക്കുന്നവര്‍ ). അതെങ്ങനെയെന്നോ ? ഉദാഹരണത്തിനായി ഒരാള്‍ കോഡിഹള്ളിയില്‍ നിന്നും ഡോമ്ളുര്‍ വരെ പോകണമെങ്കില്‍ ( പത്തു മിനിറ്റു വേണ്ട ) 5 രൂപാ ടിക്കറ്റ് ആണെങ്കില്‍ രണ്ടോ മൂന്നോ കണ്ടക്ടര്‍ക്കു നല്‍കും. പുള്ളിക്കും സന്തോഷം യാത്രക്കാരനും ഹാപ്പി. അപ്പോള്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നില്ല.
പിന്നെയും ഉണ്ട് വിരുതന്‍മാര്‍ ... കാലാവധി തീര്‍ന്ന പാസുകള്‍ കാട്ടി കണ്ടക്ടര്‍മാരെ വന്ചിക്കുന്നവര്‍.
ഇവിടെ യാത്രക്കാര്‍ കണ്ടക്ടര്‍മാരെയും ബി എം ടി സിയേയും വന്ചിക്കുന്നു. കണ്ടക്ടര്‍മാര്‍ ശമ്പളം തരുന്നവരേയും വന്ചിക്കുന്നു. ഒരു പങ്ക് ഡ്രൈവര്‍മാര്‍ക്കും കൊടുക്കുമായിരിക്കും.
പിന്നെ ഈ വേലകളൊന്നും ഞങ്ങളുടെ അടുത്തു നടക്കില്ല മക്കളേ എന്നുള്ളവരും ധാരാളമുണ്ട്. അതില്‍ ഭൂരിഭാഗവും വനിതാ കണ്ടക്ടര്‍മാരാണ്. അവര്‍ ഓരോ പാസ്സുകളും സൂക്ഷ്മമായി പരിശോധിക്കുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ ചില്ലറ കൊടുക്കുന്ന ഏര്‍പ്പാടും ഇവരുടെ അടുത്തു നടക്കില്ല. ( ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ).
2007, ജൂൺ 2, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 പ്രതികരണങ്ങള്‍:
ഇവിടിങ്ങനെയൊക്കെ ആയിട്ടും ബി എം ടി സി ലാഭത്തില്‍ തന്നെ. നമ്മുടെ നാട്ടില്‍ കേരളം മുഴുവനും ബസ്സുകള്‍ ഓടിക്കുന്ന, അതില്‍ മിക്കതും ആളുകള്‍ നിറഞ്ഞു കൊണ്ട് കണ്ടക്ടറും ചെക്കര്‍മാരും മാറി മാറി ചെക്കിയിട്ടും കേരള ആര്‍ ടി സി ഇപ്പോഴും എപ്പോഴും നഷ്ടത്തില്‍. അവിടെ ആരാണാവോ കെ എസ് ആര്‍ ടി സിയെ വന്ചിക്കുന്നത്. എന്തായാലും കണ്ടക്ടര്‍മാരല്ല അതു സത്യം.
:)
സുജിത്തേ..
ബ്ലോഗ് കാണാറുണ്ട്..
എന്നാലും ചായക്കടാന്നു പേരിട്ട് മോഹിനിയാട്ടത്തിന്റെ പടം കൊടുക്കണമായിരുന്നോ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ