2007, ജൂൺ 2, ശനിയാഴ്‌ച

വോള്‍വോയില് വന് തിരക്ക്



ബി എം ടി സി യുടെ വോള്‍വോകള്‍ ഇപ്പോള്‍ സാധാരണ ബസ്സുകളെക്കാട്ടിലും കഷ്ടമായി മായി മാറുകയാണ്. വോള്‍വോയുടെ നിരക്ക് ബി എം ടി സി നല്ല രീതിയില്‍ കുറച്ചതാണ്, കാരണം. പതിനന്ചു രൂപയായിരുന്ന മിനിമം ചാര്‍ജ്ജ് പത്തു രൂപയായിട്ടാണ്‍ കുറച്ചിരിക്കുന്നത്, അതു പോലെ തന്നെ പീക്ക് സമയങ്ങളില്‍ ചാര്‍ജ്ജ് കൂടുതല്‍ വാങ്ങിയിരുന്നതും ഒഴിവാക്കിയിട്ടുണ്ട്.

ആറേഴു കിലോമീറ്ററില്‍ കൂടുതല്‍ പോകേണ്ടവര്‍ ഇപ്പോള്‍ വോള്‍വോയെ ആശ്രയിച്ചു വരുന്നു. നല്ല വേഗത്തിലും ട്രാഫിക്കുകളില്‍ അകപ്പെട്ട് ഇരിക്കുമ്പോള്‍ ചൂടില്‍ നിന്നും അകന്നു നില്‍ക്കാമല്ലോ എന്ന ചിന്തയാണ്‍ കാരണം

75 ലക്ഷം രൂപ മുതല്‍മുടക്കിയാണ്‍ ബി എം ടി സി വോള്‍വോകള്‍ വങ്ങുന്നത്. ഒന്നോ ഒന്നരയോ മൈലേജും ലഭിക്കും. ചാര്‍ജ്ജ് കൂടുതലായതു കൊണ്ട് സാധാരണക്കാര്‍ വോള്‍വോയില്‍ കയറുന്നത് വിരളമായിരുന്നു. അവരെ കൂടി ആകര്‍ഷിച്ചു കൊണ്ട് വോള്‍വോ സര്‍വ്വീസ് ലാഭകരമാക്കുവാനാണ്, ഈ ചാര്‍ജ്ജ് കുറക്കല്‍. പണ്ടൊക്കെ വളരെ കഷ്ടപ്പെട്ടാണ്, വോള്വോകളിലെ സീറ്റുകള്‍ നിറഞ്ഞിരുന്നത്. ഇപ്പോള്‍ കയറിയാല്‍ നില്‍ക്കുവാന്‍ പോലും സ്ഥലമില്ലെന്ന സ്ഥിതിയായി

1 പ്രതികരണങ്ങള്‍:

Sujith Bhakthan on 2007, ജൂൺ 2 1:39 PM പറഞ്ഞു...

എഴുപത്തന്ചു ലക്ഷം മുതലാക്കുവാനായി എത്ര സമയം വേണമോ ആവോ? ങാ........... ബാംഗ്ലൂരല്ലേ.......ലാഭമില്ലാതെ ബി എം ടി സി ഇതിനിറങ്ങിത്തിരിക്കുമോ ?
ഇനി വോള്വോയ്ക്കു കൂടി പാസ്സ് ഇറക്കിക്കൊള്ളു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ