ഇവ മൂനും ഇപോള്‍ പത്തനംതിടയേയും സമീപ ജില്ലകളേയും വിഴുങ്ങിയിരിക്കുകയാണ്‍. ചിക്കുന്‍ ഗുനിയായും എലിപ്പനിയും ഡെങ്കിപ്പനിയും കൂടാതെ ഇപ്പോള്‍ ഇതാ ചിക്കന്‍ പോക്സും കൂടി പത്തനംതിട്ടയില്‍ പടരുന്നു.
പത്തനംതിട്ടയിലും ജില്ലയിലെ സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാരാശുപത്രി ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്‍. ഇപ്പോള്‍ വരുന്ന രോഗികളെയെല്ലാം കിടക്കയില്ലെന്നു പറഞ്ഞു മരുന്നും നല്‍കി പറഞ്ഞുവിടുന്നതാണ്‍ സ്വകാര്യ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ആലപ്പുഴയിലും ചേര്‍ത്തലയിലും പടര്‍ന്നു പിടിച്ച പനി ഇപ്പോള്‍ അല്‍പം മാറി പത്തനംതിട്ടയേയും ഇടുക്കിയേയും കോട്ടയത്തേയും ഏറ്റു വാങ്ങി. സംസ്ഥാനത്തെ എല്ലാ ചികിത്സാസംവിധാനങ്ങ്ലേയും വെല്ലുവിളിക്കുന്ന രീതിയിലാണ്‍, ഇപ്പോള്‍ പനി പടര്‍ന്നുപിടിക്കുന്നത്. എങ്ങോട്ടാ ചേട്ടാ പത്തനംതിട്ടക്കാണോ ? സൂക്ഷിച്ചോ ഗുനിയായും കൊണ്ടു വരരുതേ. ആളുകള്‍ സ്ഥിരം പറയുന്നിങ്ങനെ ഇപ്പോള്‍.
പുതിയ അദ്ധ്യയനവര്‍ഷത്തില്‍ സ്കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികളും അധ്യാപകരും ചോദിക്കുന്നതും ആര്‍ക്കെങ്കിലും പനിയുണ്ടോ ? പത്തനംതിട്ടയിലേ മലയോര മേഖലകളായ റാന്നി, പെരുനാട്, ചിറ്റാര്‍ മാര്‍ക്കറ്റ്, സീതത്തോട്,വടശ്ശേരിക്കര,വെച്ചൂച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ്‍ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പനിക്കാരാണ്‍. റാന്നി താലൂക്കില്‍ മരിച്ച കുറച്ചാള്‍ക്കാര്‍ക്കു ചിക്കന്‍പോക്സും പിടിപെട്ടിരുന്നു എന്നാണ്‍ കരുതുന്നത്. ഹോമിയോ മരുന്നുകള്‍ ചിക്കുന്‍ ഗുനിയായ്ക്ക് വളരെ നല്ലതാണെങ്കിലും പലരും അതിനെ സ്വാഗതം ചെയ്യുവാന്‍ കൂട്ടാക്കുന്നില്ല. എല്ലാവര്‍ക്കും പെട്ടന്ന് പനി മാറണം. ചിക്കുന്‍ ഗുനിയാ വരാതിരിക്ക്കുവാനുള്ള പ്രിവന്റീവ് മരുന്നുകള്‍ ഹോമിയോയില്‍ ലഭ്യമാണ്‍. കഴിഞ്ഞ ദിവസം നഗരസഭ കുമ്പഴയിലും- പരിസരപ്രദേശത്തും സൗജന്യ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. അമൃതാ മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഖംചിക്കുന്‍ ഗുനിയ പരിശോദനക്കുള്ള മൊബെയില്‍ ലാബ് സഹിതം കഴിഞ്ഞ 2-3 ദിവസങ്ങളായി പത്തനംതിട്ടയില്‍ ഉണ്ടായിരുന്നു. ഇവിടെ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെ ആയിട്ടും ഇവിടെ നഗരസഭയും പഞ്ചായത്തും എന്തു ചെയ്തു എന്നു നാട്ടുകാരോടു ചൊദിച്ചാല്‍ മതിയാകും. കൊതുകുവല വിതരണം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വല ആര്‍ക്കും കിട്ടിയില്ല. കൊതുകുകളെ തുരത്താനായി പുകയടിക്കുന്ന ഒരു സമ്പ്രദായം പണ്ടു നടത്തിയിരുന്നു. അതും നടത്തുന്നില്ല. ജില്ലാ ആശുപത്രിയില്‍ രോഗികളെ കിടത്താന്‍ സ്ഥലം തികയാതെ കട്ടിലിനടിയിലും ഒരു കട്ടിലില്‍ തന്നെ 2 പേര്‍ ഒക്കെയാണ്‍ സ്ഥനം പിടിച്ചിരിക്കുന്നത്.
ആശുപത്രികളിലെ സ്റ്റാഫുകള്‍ക്കും പനി പകരുന്നുണ്ട്. അതു തടയാനും അധികാരികള്‍ക്കാവുന്നില്ല. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ നഴ്സിംഗ് സ്റ്റുഡന്റ്സുണ്ടല്ലോ സേവനം നടത്താന്‍. ഓവര്‍ടൈം സേവനങ്ങളാണ്‍ ഇവരുടെ ഡ്യൂടി. സ്റ്റൈപ്പന്‍ഡു പോലും ഇവര്‍ക്കു ലഭിക്കുന്നില്ല. എന്തായാലും+ കേരളം പനികൊണ്ട് വിറക്കുമ്പോള്‍ ലാഭക്കൊയ്ത്ത് നേടുന്നവര്‍ രണ്ടു കൂട്ടരാണ്‍. ആശുപത്രിക്കാരും കൊതുകുതിരി നിര്‍മ്മാതാളും.
2 പ്രതികരണങ്ങള്‍:
സുജിത്തേ നല്ല ലേഖനം. വാര്‍ത്തകള്‍ കേട്ടിട്ട് അവധിക്കുപോകുവാന്‍ ഭയം തോന്നുന്നു. റബ്ബര്‍ തോട്ടങ്ങള്‍ വര്‍ദ്ധിച്ചത് ഇന്നത്തെ കൊതുകുവര്‍ദ്ധനയ്ക്ക് കാരണമായിട്ടില്ലേ?
രണ്ടാഴ്ചയ്ക്കു ശേഷം നാട്ടില്‍ പോകാനിരിക്കുകയാണ്.സ്ഥലം പത്തനംതിട്ട തന്നെ. ഇവിടെ ഒരു ദുരന്തം കഴിഞ്ഞതേയുള്ളൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ