2007, ജൂൺ 10, ഞായറാഴ്‌ച

ചായക്കട എക്സ്ക്ലുസീവ്


കേരളത്തില്‍ ഈ പടര്‍ന്നു പിടിച്ചിരിക്കുന്ന പനിയുടെ പ്രധാന പകര്‍ച്ചാ മാധ്യമം കൊതുകാണല്ലോ. അവയെ നിയന്ത്രിക്കുവാനായി സര്‍ക്കാര്‍ എന്തു ചെയ്യുന്നു ? എന്നാണ്‍ എല്ലാവരും ചോദിക്കുന്നത്‌. സര്‍ക്കാരിന്‍ എങ്ങനെ കൊതുകിനെ നിയന്ത്രിക്കാന്‍ സാധിക്കും. കൊതുകു പടരുന്നതു തടയുവാന്‍ നാം തന്നെയല്ലേ ശ്രമിക്കേണ്ടത്‌. അതിനു നാം ഓരോരുത്തരും അതീവ ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്‌. മല്ലപ്പള്ളിയില്‍ വ്യാപാരികള്‍ എടുത്ത പ്രതിജ്ഞ എന്തെന്നോ. വേസ്റ്റുകള്‍ വ്യാപാരികള്‍ തന്നെ നശിപ്പിക്കുക. അതുപോലെ തന്നെ ആശുപത്രികളും വ്യവസായശാലകളും വേസ്റ്റ്‌ നേരായ രീതിയില്‍ സംസ്കരിച്ചാല്‍ ഈ കൊതുകുകളെ 50 ശതമാനവും നമുക്കു തന്നെ തുരത്താവുന്നതേയുള്ളു. ശരിയായ രീതിയില്‍ മാലിന്യം സംസ്കരിക്കാത്തവര്‍ക്കെതിരേ സര്‍ക്കാറിന്റെ മലിനീകരണ നിയന്ത്രന ബോര്‍ഡ്‌ ചിക്കുന്‍ ഗുനിയായുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‍. ശരിയായ ശുചീകരണ സംവിധാനമില്ലാത്ത പത്തനംതിട്ടയ്‌ലെ 16 ആശുപത്രികള്‍ക്കാണ്‍ നോട്ടീസ്‌. ശരിയായ രീതിയില്‍ മാലിന്യം സംസ്കരിക്കല്‍ നടപ്പാക്കാത്ത ഈ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും എന്നാണ്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്‌.

ഇത്രയും വലിയ ഒരാശുപത്രിക്കു പേരിനും മാത്രം ചൂണ്ടിക്കാട്ടുവാനായിട്ടുള്ള മാലിന്യ സംസ്കരണ പ്ലാന്റ്

ഈ നോട്ടീസ്‌ ലഭിച്ചവയില്‍ എന്റെ വീടിനടുത്തുള്ള കേരളത്തിലേ തന്നെ ഒരു പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയുണ്ട്‌. കോഴഞ്ചേരിയിലും പത്തനംതിട്ടയിലും അവര്‍ക്കു 2 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാണുള്ളത്‌. മുത്തൂറ്റ്‌ മെഡിക്കല്‍ സെന്റര്‍. യാതൊരുവിധ മാലിന്യസംസ്കരണ നിയമങ്ങളും പാലിക്കാതെ ബയോമെഡിക്കല്‍ വേസ്റ്റുകള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പിന്‍വശത്തായി വെറും ഒരു ഗ്രില്ലിന്റെ മുകളില്‍ ഇട്ട്‌ തീ കത്തിച്ചാണ്‍, അവ സംസ്കരിക്കുന്നത്‌. ഇതുമൂലം പുറത്തേക്കു വമിക്കുന്ന കറുത്ത ദുര്‍ഗന്ധമുള്ള പുക സമീപവാസികള്‍ക്ക്‌ വളരെയധികം ബുദ്ധിമുട്ടും ത്വക്രോഗങ്ങളും വരുവാന്‍ കാരണമാകുന്നു.

പ്ലാന്റിന്റെ പുക ക്കുഴലുകള്‍ പൊട്ടിയിരിക്കുന്നതായി കാണാം

എന്നാല്‍ ഇത്രയും വലിയ ഒരു സംരംഭത്തിനെതിരേ ഒന്നു കൂട്ടായി ചേര്‍ന്നു പരാതി നല്‍കുവാനായി സമീപവാസികള്‍ക്കു ധൈര്യമില്ല എന്നുള്ളത്‌ പച്ചയായ വാസ്തവം. രാത്രി ഒരു 9 മണി കഴിഞ്ഞാണ്‍, കത്തിക്കള്‍- തുടങ്ങുന്നത്‌. റോഡിലും സമീപ പ്രദേസങ്ങളിലും കറുത്ത പുകയാല്‍ നിറഞ്ഞിരിക്കും. മാലിന്യം സംസ്കരിക്കുവാനായി ഒരു ആധുനിക രീതിയിലുള്ള സ്ഥലം ആശുപത്രിയില്‍ നിലവിലുണ്ടെങ്കിലും അതു പ്രവര്‍ത്തനരഹിതമാണ്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞങ്ങള്‍ അടുത്തുള്ളവര്‍ ചേര്‍ന്ന് കളക്ടര്‍ക്കു ഒരു പരാതി നല്‍കിയിരുന്നു. അതില്‍ ഒപ്പിട്ട ഒരു കുടുംബത്തിലെ ഒരാള്‍ ആ ആശുപത്ര്യില്‍ നഴ്സ്‌ ജോലിക്കായി ചെന്നപ്പോള്‍ തങ്ങള്‍ക്കെതിരേ നിങ്ങള്‍ ഒപ്പിട്ടു കൊടുത്തെന്ന കാര്യം പറഞ്ഞ്‌ പറഞ്ഞയക്കുകയുണ്ടായി. അന്നു നല്‍കിയ പരാതി കൊണ്ട്‌ യാതൊരു കാര്യവും ഉണ്ടായില്ല.

മാത്രുഭൂമി പത്രത്തില്‍ പൗരന്മാര്‍ക്കും വാര്‍ത്തകളെഴുതാം എന്ന ഒരു പംക്തി കണ്ടപ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ ഇതേ സംഭവം- തന്നെ വാര്‍ത്തയാക്കുവാനായി ബ്യൂറോയെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. അവരും ഞങ്ങളെ കയ്യൊഴിഞ്ഞു. ഇതുപോലെ തന്നെയാണ്‍ ഈ പരിസരത്തുള്ള പല സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും. സാര്‍ക്കാര്‍ ആശുപത്രികളില്‍ എന്തു സംഭവിച്ചാലും അതുടന്‍തന്നെ പത്രങ്ങളിലും ടീവിയിലും മറ്റും വരും. സ്വകാര്യ സ്ഥാപനങ്ങളെ പറ്റി സത്യം തുറന്നടിക്കുവാന്‍ കഴിവുള്ള പത്രവും ദ്രിശ്യ മാദ്യമവുമൊന്നുമില്ലേ ഈ സാഖരകേരളത്തില്‍. ?

2 പ്രതികരണങ്ങള്‍:

myexperimentsandme on 2007, ജൂൺ 10 5:09 PM പറഞ്ഞു...

ഞാന്‍ പണ്ടുമുതല്‍ക്കേ ചോദിച്ചുകൊണ്ടിരുന്ന കാര്യം. സര്‍ക്കാര്‍ ആശുപത്രിയിലെ കാര്യങ്ങളെല്ലാം വള്ളിപുള്ളീ വിടാതെ വാര്‍ഡിന്റെയും ഡോക്ടറുടെയും പേരു സഹിതം വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ കാര്യങ്ങള്‍ വരുമ്പോള്‍ നഗരത്തിലെ ഒരാശുപത്രി, അത് ഇത് എന്നൊക്കെയുള്ള രീതിയിലാണ് റിപ്പോര്‍ട്ടിംഗ്.

പക്ഷേ വ്യക്തമായ കാരണങ്ങളില്ലാതെ/തെളിവുകളില്ലാതെ ആക്ഷേപം ഉന്നയിക്കാനും പറ്റില്ല.

Sujith Bhakthan on 2007, ജൂൺ 11 10:35 AM പറഞ്ഞു...

ഈ പ്രശ്നം ജനങ്ങളിലേക്കു എത്തിക്കുന്നതിനായി ഒരു പ്രമുഖ മലയാള പത്രത്തേ ഞാന്‍ സമീപിച്ചപ്പോള്‍ അവര്‍ എന്നെ സ്നേഹത്തോടെ പറഞ്ഞയക്കുകയാരിന്നു. അവരും ഇതു തന്നെയാണ്, പറയുന്നത്, അവര്‍ക്കു ഈ സംഭവം വേണ്ട വിധ തെളിവുകള്‍ നല്‍കിയിട്ടും പ്രസിദ്ധീകരിക്കുവാന്‍ ധൈര്യമില്ലാത്തതെന്തുകൊണ്ട്.?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ