2007, ജൂൺ 11, തിങ്കളാഴ്‌ച

മകനു വൃക്ക നല്‍കാന്‍ അമ്മ; ശസ്‌ത്രക്രിയക്ക്‌ കാത്തിരിപ്പ്‌


എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ കഥയാണ്, ഇത്. കനിവുള്ളവര്‍ സഹായിക്കുക.


കുറിയന്നൂര്‍ (തിരുവല്ല): സ്വന്തം വൃക്ക നല്‍കി മകന്റെ ജീവന്‍ രക്ഷിക്കാനുള്ള മാതാവിന്റെ ശ്രമത്തിന്‌ നീളുന്ന കാത്തിരിപ്പ്‌. വൃക്കമാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയക്ക്‌ ആവശ്യമായ പണമില്ലാതതതാണ്‌ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ കുറിയന്നൂര്‍ തോണിപ്പുഴ ചുവട്ടുപാറ തുണ്ടുകാലായില്‍ ബാബു ചാക്കോയുടെ മകന്‍ അജിത്തിന്റെ (18) ജീവിതം പ്രതിസന്ധിയിലാക്കിയത്‌.


മാതാവ്‌ ശാന്തമ്മയുടെയും മകന്‍ അജിത്തിന്റെയും രക്‌ത ഗ്രൂപ്പുകള്‍ സമാനമായതിനാലാണ്‌ വൃക്കമാറ്റിവയ്ക്കാമെന്ന്‌ കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍ കെ.പി. ജയകുമാര്‍ നിര്‍ദേശി?ത്‌.പക്ഷെ ഇതിനാ വശ്യമായ ഒന്നരലക്ഷത്തോളം രൂപ നിര്‍ധന കൂലിപ്പണിക്കാരനായ ബാബുചാക്കോയ്ക്ക്‌ കണ്ടെത്താനാവുന്നില്ല. കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന്‌ സയന്‍സ്‌ ഗ്രൂപ്പില്‍ പ്ലസ്‌ ടൂ പാസായ അജിത്‌ പഠനത്തിലും വോളിബോള്‍ കളിയിലും സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവ?്‌ ഉപരിപഠനത്തിന്‌ മാര്‍ഗം തേടുമ്പോഴാണ്‌ ദുരന്തം രോഗരൂപത്തിലെത്തിയത്‌.


ഏതാനും മാസം മുമ്പ്‌ ചര്‍ദിയെ തുടര്‍ന്ന്‌ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പി?പ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെയാണ്‌ വൃക്കമാറ്റണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശി?ത്‌. വൃക്ക നല്‍കാന്‍ അമ്മ ത?ാ‍റായതോടെ മകനു മുന്നില്‍ പ്രതീക്ഷയുടെ രണ്ടാംവാതില്‍ തുറക്കപ്പെടുകയായിരുന്നു. അജിതിന്റെ ചികില്‍സാ ചെലവിനായി പല സുമനസുകളും സഹായിെ‍?ങ്കിലും വൃക്കമാറ്റലിന്റെ ചെലവ്‌ താങ്ങാന്‍ ഇത്‌ പര്യാപ്‌തമായില്ല. അന്നന്നത്തെ അന്നം തേടുന്ന കുടുംബത്തിന്‌ ഇത്‌ താങ്ങാനുമാവില്ല.


ഇതിനിടെ കുറിയന്നൂര്‍ സെന്റ്‌തോമസ്‌ ഇടവകയുടെ സഹായവും ലഭി?ു‍. പുട്ടപര്‍ത്തിയിലെ സത്യസായി ആശുപത്രിയില്‍ പോയെങ്കിലും സൗജന്യ വൃക്കശസ്‌ത്രക്രിയ ഇല്ലാത്തതിനാല്‍ വെറുംകേ‍?ാ‍ടെ മടങ്ങി. മകന്റെ അസുഖം കാരണം ബാബൂ മാസങ്ങളായി ജോലിക്കുപോകാത്തതുമൂലം വീട്‌ പ്രതിസന്ധിയിലാണ്‌. മൂത്തമകന്‍ അനില്‍ വര്‍ക്ക്‌ ഷോപ്പില്‍ പോയി ലഭിക്കുന്ന പണമാണ്‌ ഇപ്പോള്‍ ഏകാശ്രയം.


ബാബുവും കുടുംബവും അഞ്ച്‌ സെന്റില്‍ നിര്‍മി? രണ്ടുമുറി വീട്ടിലാണ്‌ താമസിക്കുന്നത്‌. ഇടയ്ക്ക്‌ ശ്വാസം മുട്ടല്‍ വരുമ്പോള്‍ മകനെ കോട്ടയത്ത്‌ കൊണ്ടുപോകാന്‍ തന്നെ നല്ലൊരു തുക ബസുകൂലി ഇനത്തില്‍ ചെലവാകുന്നു. ദിവസം ഒരു ലിറ്ററില്‍ കുടുതല്‍ വെള്ളം കുടിക്കരുതെന്നാണെങ്കിലും വേനല്‍ കാരണം അധികജലം കുടിക്കുന്നതിനാല്‍ ശ്വാസം മുട്ടല്‍ വര്‍ധി?ു‍. ബാബുവിന്റെ പേരില്‍ കുറിയന്നൂര്‍ തോണിപ്പുഴ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ട്‌. (നമ്പര്‍ 1789). ഏതായാലും സുമനസുകളുടെ നന്മയില്‍ പ്രതീക്ഷയര്‍പ്പിക്കയാണ്‌ ഇൌ‍ കുടും
വാര്‍ത്തക്ക് കടപ്പാട്: മലയാള മനോരമ

1 പ്രതികരണങ്ങള്‍:

Sujith Bhakthan on 2007, ജൂൺ 11 12:04 PM പറഞ്ഞു...

എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ കഥയാണ്, ഇത്. കനിവുള്ളവര്‍ കഴിവുള്ളവര്‍ സഹായിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ