2007, മേയ് 28, തിങ്കളാഴ്‌ച

ഞാന്‍ ഇങ്ങനെ ബ്ളോഗ് തുടങ്ങി


മലയാള മനോരമയില്‍ ഒരു ദിവസം ഞായറാഴ്ച്ച വന്ന കൊടകരപുരാണം എന്ന ലേഖനമാണ്, മലയാളത്തില്‍ ബ്ളോഗ് തുടങ്ങുന്നതിനെ എന്നെ പ്രോത്സാഹിപ്പിച്ചത്. ആ സമയത്ത് ഞാന്‍ ബ്ളോഗര്‍ ഡോട് കോമില്‍ നിന്നും ഒരു ബ്ളോഗ് ഉണ്ടാക്കുന്നതിനുള്ള തന്ത്രപ്പാടിലായിരുന്നു. അതിനു ശേഷം ഞാനാദ്യമായി തുടങ്ങിയ ബ്ളോഗാണ്, ചായക്കട.

ആദ്യം എനിക്കു ബ്ളോഗിനു നല്‍കേണ്ട പേരിനെ ക്കുറിച്ചായിരുന്നു ചിന്ത. അങ്ങനെ ഞാന്‍ കൈരളി മലയാളം എന്ന് ഇതിനു പേര്‍ നല്‍കി. പിന്നീട് എന്റെ കൂട്ടുകാരനായ രഞ്ജിത്തേട്ടനാണ്, എനിക്കു ചായക്കട എന്ന പേരിടാന്‍ നിര്‍ദ്ദേശിച്ചത്.

ബ്ളോഗ് ഉണ്ടാക്കിയതിനു ശേഷം എങ്ങനെയോ ബാംഗ്ളൂര്‍ ബ്ളോഗേഴ്സ് എന്ന ഒരു ഗ്രൂപ്പ് കണ്ടു. അതില്‍ ജോയിന്‍ ചെയ്തു. ഗ്രൂപ്പിലുള്ള പ്രിയപ്പെട്ട ചേട്ടന്മാര്‍ പിന്നീട് എന്നെ സഹായിച്ചു. ഞാന്‍ സംശയങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അവര്‍ യാതൊരു മടിയും കൂടാതെ ഉത്തരം നല്‍കുമായീരുന്നു. അതിനുശേഷം പല പല മലയാളം ബ്ളോഗുകളില്‍ കയറി പുതിയ പുതിയ ആശയങ്ങള്‍ കിട്ടുവാനായി തുടങ്ങി. അങ്ങനെ ഈ നില വരെ എത്തി.

ചായക്കട ബ്ളോഗില്‍ ഞാന്‍ ഇട്ട ഓരോ പോസ്റ്റിനും നല്ല പ്രോത്സാഹീപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കൂടി കിട്ടിയപ്പോള്‍ സന്തോഷമായി, ഉത്സാഹവും കൂടി.

അതിനുശേഷം ഞാന്‍ ആനപ്രേമികള്-ക്കായി ആനച്ചന്തം എന്ന ബ്ളോഗും സൈബര്‍ വാര്‍ത്തകളും മറ്റുമടങ്ങുന്ന സൈബര്‍ ലോകം എന്ന ബ്ളോഗും തുടങ്ങി.

മലയാളം ബ്ലോഗുകളെ പ്രസിദ്ധി കൂട്ടുവാനായി മാധ്യമങ്ങള്‍ ധാരാളം പങ്കു വഹിക്കുന്നുണ്ട്, അവര്‍ ഇനിയും സഹകരിക്കയും വേണം. അതു പോലെ തന്നെ ധാരാളം കഴിവുള്ളവരെ കണ്ടെത്തി ഈ ബ്ലോഗിംഗില്‍ ഉത്സാഹം കാണിപ്പിക്കുവാനായി നാം നല്ലതുപോലെ പ്രയത്നിക്കേണ്ടതുണ്ട്. തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും ബ്ളോഗിംഗിന്റെ പ്രശസ്തി വര്‍ദ്ധിച്ചു വരുന്നുണ്ട്. എനിക്കു തോന്നുന്നു തമിഴിലായിരിക്കാം മലയാളത്തിലേക്കാളില്‍ ബ്ളോഗേഴ്സ് ഉള്ളതെന്ന്.

എന്തായാലും മലയാളീ ബ്ളോഗേഴ്സിന്‍ അഭിമാനിക്കാനായി ധാരാളം പേര്‍ ഇന്നു ബ്ലോഗുന്നുണ്ട്.

അവര്‍ക്കെല്ലാം ആശംസകള്‍.

1 പ്രതികരണങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു...

ഭാഷ കുറച്ചു കൂടി നന്നാക്കിയാല്‍ ഒന്നു കൂടി ഭംഗി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ