2007, മേയ് 12, ശനിയാഴ്‌ച

എസ് എഫ് ഐ എന്തിന് ?


ഒരു പാര്‍ട്ടിയേയും അപമാനിക്കുവാനായിട്ടല്ല ഞാന്‍ ഈ പോസ്റ്റ് ഈ ബ്ളോഗില്‍ ഇടുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ദയവായി എന്നോടു ക്ഷമിക്കണം എന്നപേക്ഷിക്കുന്നു.

എനിക്കു ഒരു മെയിലില്‍ കൂടി കിട്ടിയ ചിത്രങ്ങളാണ്ഇവ.

എസ് എഫ് ഐ അനുകൂലികള്‍ക്കായി:

ഒരു പാര്‍ട്ടിയെ ഇത്ര ഭംഗിയായി കളിയാക്കലിലൂടെയുള്ള ഇതുപോലെയുള്ള മെയിലുകള്‍ ഇപ്പോള്‍ ധാരാളം പടര്‍ന്നു വരുന്നുണ്ട്.

കെ എസ് യു ക്കാര്‍ക്കും മറ്റനുകൂലികള്‍ക്കും:

എന്താ മാഷേ ഇതിനാണോ എസ് എഫ് ഐ യില്‍ ചേരുന്നതും സമരം ചെയ്യുന്നതും.


പരസ്യമായി :

ഇതൊക്കെ ആര്‍ക്കു വേണ്ടിയാ ? ഏതെങ്കിലും നേതാക്കള്‍ക്കു വേണ്ടിയോ ? അതോ കൂട്ടുകാറ്ക്കു വേണ്ടിയോ ? മര്യാദക്കു വീട്ടിലെങ്ങനും ഇരുന്നാല്‍ പോരെ ?


6 പ്രതികരണങ്ങള്‍:

സുജിത്‌ ഭക്തന്‍ on 2007, മേയ് 12 9:14 AM പറഞ്ഞു...

ഒരു പാര്‍ട്ടിയേയും അപമാനിക്കുവാനായിട്ടല്ല ഞാന്‍ ഈ പോസ്റ്റ് ഈ ബ്ളോഗില്‍ ഇടുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ദയവായി എന്നോടു ക്ഷമിക്കണം എന്നപേക്ഷിക്കുന്നു.

സജിത്ത്|Sajith VK on 2007, മേയ് 12 11:46 AM പറഞ്ഞു...

ഫയര്‍ഫോര്‍സുകാരന്‍ ഒരു പെണ്‍കുട്ടിയെ ആറ്റില്‍ നിന്നും രെക്ഷപ്പെടുത്തുന്ന ചിത്രം കണ്ടിരുന്നു. താങ്കളുടെ കാഴ്ചയില്‍ ഫയര്‍ഫോഴ്സ് "പറ്റിയ" ഒരു പണിയാണല്ലോ, ല്ലേ?...
പോലീസ് ഭീകരാന്തരീക്ഷം സൃക്ഷിട്ടുമ്പോള്‍ കൂട്ടായ്മയിലൂടെ പ്രതിരോധിക്കുകയാണവര്‍. അവിടെയും താങ്കളുടെ കണ്ണ്..... സന്ദ‍ര്‍ഭത്തില്‍ നിന്നും വാക്കുകളെ അടര്‍ത്തി മാറ്റുമ്പോള്‍ അര്‍ഥ വ്യത്യാസം ഉണ്ടാവുമല്ലോ. ഇവിടെ ചിത്രത്തെയാണ് താങ്കള്‍ അടര്‍ത്തി മാറ്റുന്നത്..

ഈ പോസ്റ്റ് നീക്കം ചെയ്യണം എന്നഭ്യര്‍ഥിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

ഇതൊക്കെ ആര്‍ക്കു വേണ്ടിയാ?

Dear writer,

you did not specify valid reasons for asking this questions. So, i would suggest you to edit this post.

Vanaja on 2007, മേയ് 12 1:45 PM പറഞ്ഞു...

എന്താ സംഭവം???

വൃതാസുരന്‍ on 2007, മേയ് 13 12:05 AM പറഞ്ഞു...

പ്രിയപ്പെട്ട അനിയാ


"എസ് എഫ് ഐ എന്തിന് ?" എന്ന ചോദ്യത്തിന്‍ അനിയനു ഉത്തരം കിട്ടാത്തത് അനിയന്‍ ചരിത്രബോധം ഒട്ടും ഇല്ല്ലാത്തതിനാലാണെന്ന് എന്ന് തുറന്നു പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്.
രാഷ്ട്രീയം ആവശ്യമില്ലാത്ത ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇവിടെ വളറ്ന്നു വരുന്നു എന്ന വസ്തുത ഞെട്ടിക്കുന്ന ഒന്നാണ്.
അതില്‍ ഒരാളാണ്‍ സുഹൃത്ത് എന്ന് ഞാന്‍ സംശയിക്കുന്നു.

ആര്‍ക്ക്‌ വേണ്ടിയാണ്‌ ഇതൊക്കെ എന്നല്ലേ അനിയന്റെ ആദ്യത്തെ ചോദ്യം. ഇവരാരും നടു റോഡില്‍ കിടന്നു തല്ലു കൊള്ളുന്നത്‌ അവനവനു വേണ്ടിയല്ല. അനിയന്‍ പറയുന്നതു പോലെ മറ്റാര്‍ക്കൊക്കെയോ വേണ്ടി തന്നെയാണ്‌. അങ്ങനെ വഴിതടയാനും, സമരം ചെയ്യാനും , പഠിപ്പ്‌ മുടക്കാനും പൊരിവെയിലത്ത്‌ തൊണ്ടപൊട്ടുമാറുറക്കെ മുദ്രാവാക്യം വിളിക്കാനും, പോലിസിന്റെ അടി കൊണ്ട്‌ ചോരയൊലിപ്പിച്ച്‌ നടുറോഡില്‍ കിടക്കാനും കുറെ SFI ക്കാരുള്ളതു കൊണ്ടാണ്‌ റാഗിംഗ്‌ പേടിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കു campus ല്‍ പോവാന്‍ പറ്റുന്നത്‌, ഇന്നും തുച്ഛമായ fees കൊടുത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാന്‍ പറ്റുന്നത്‌,ഇന്നും 50 പൈസ കൊടുത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ബസ്സില്‍ കയറാന്‍ പറ്റുന്നത്‌. സര്‍വ്വോപരി, അനുകൂല കോടതി വിധികള്‍ ഉണ്ടായിട്ടും വിദ്യാഭ്യാസത്തെ വെച്ച്‌ വ്യഭിചരിക്കാന്‍ വിദ്യാഭ്യാസ കച്ചവടകാരും, പള്ളിമേലധ്യക്ഷന്‍മാരും മടിക്കുന്നത്‌ വിദ്യാര്‍ത്ഥി സംഘടനകളെ മാത്രം പേടിച്ചിട്ടാണ്‌

ഇതൊന്നും അനിയന്‌ മനസ്സിലാവത്തത്‌ പത്രം വായിക്കാത്തത്‌ കൊണ്ടാണ്‌. മാതൃഭൂമി, മനോരമ, മാധ്യമം തുടങ്ങി തേജസ്സിന്‌ വരെ Online Editions ഉണ്ട്‌. Orkut ഇല്‍ ചുറ്റിത്തിരിഞ്ഞ്‌ blogspot ല്‍ പെറ്റ്‌ കിടക്കുന്നതിന്റെ ഇടയ്ക്ക്‌ ഒരു tab ഇല്‍ ഏതെങ്കിലും ഒരു News paper എടുത്തിട്ട്‌ വായിക്കുക

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും - കുഞ്ഞുണ്ണി മാഷ്‌

NB: പിന്നെ റോഡില്‍ അടികൊണ്ട്‌ നിസ്സഹായരായി കിടക്കുന്ന പെണ്‍കുട്ടികളുടെ തെന്നി മാറിയ വസ്ത്രത്തിനിടയില്‍ കൂടി അവരുടെ നിമ്മ്നോന്നതങ്ങള്‍ ആസ്വദിക്കാനും, അത്‌ ലോകത്തെ മുഴുവന്‍ കാണിച്ച്‌ സന്തോഷിക്കാനും അനിയനു കഴിയുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക
Sometimes it may be a beginning of some kind of psychosis

സുജിത്‌ ഭക്തന്‍ on 2007, മേയ് 14 9:33 AM പറഞ്ഞു...

സമ്മതിച്ചു. ഞാന്‍ ഈ പോസ്റ്റിട്ടത് തെറ്റായി.
ഈ പോസ്റ്റ് നീക്കം ചെയ്യണം എന്ന് സജിത്ത് എന്ന ഒരു മാന്യ ബ്ളോഗര്‍ അഭ്യര്‍ത്തിച്ചിരുന്നു. നീക്കം ചെയ്യാം ..... അതിനു മുമ്പായി എനിക്കു പറയാനുള്ളതു ഞാന്‍ പറഞ്ഞു കൊള്ളട്ടെ.
ഈ പോസ്റ്റ് ഒരു വിവാദമാകുമെന്നു എനിക്കു അറിയാമെന്നതുകൊണ്ടു തന്നെയാണ്‍ ആദ്യമേ ഞാന്‍ (പോസ്റ്റില്‍ തന്നെ) ക്ഷമാപണം നടത്തിയിരുന്നു.

ആദ്യം സജിത്തിനോട് ...!!!!

താങ്കള്‍ കരുതുന്നറ്റു പോലെ ഞാന്‍ എവിടെനിന്നോ തിരഞ്ഞെടുത്തു കൊണ്ടുവനിട്ട ചിത്രങ്ങളല്ലിവ. എന്റെ ഒരു മാന്യ കൂട്ടുകാരനാല്‍ എനിക്കയക്കപെട്ട മെയിലിലൂടെ ലഭിച്കതാണ്. ഇതുപോലുള്ള മെയിലുകള്‍ (പല പാര്‍ട്ടികളേയും ഇതിലും നല്ല രീതിയില്‍ അപമാനിക്കുന്ന തരത്തിലുള്ളത് ) എനിക്കു ധാരാളമായും ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഈ ബ്ളോഗില്‍ കൂടി പ്രധര്‍ശിപ്പിക്കാം എന്നു കരുതിയതാണ്. അതിന്റെ തുടക്കമായാണ്‍ ഈ പോസ്റ്റ് ഞാന്‍ ഇട്ടത്. ( ഞാന്‍ ഒരു എസ് എഫ് ഐ അനുകൂലിയായതിനാല്‍ ഞാന്‍ അനുകൂലിക്കുന്ന പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തിലുള്ളത് ലോകത്തിന്റെ ശ്രദ്ധയിപ്പെടുത്താനേ ഞാന്‍ ശ്രമിച്ചുള്ളൂ. അതിങ്ങനെയൊക്കെ ആയതിനാല്‍ ഭാക്കി ഉള്ളതു ഞാന്‍ ബ്ളോഗില്‍ ഇടുന്നില്ല. ഈ പോസ്റ്റ് വേഗം നീക്കം ചെയ്യുമെന്നും താങ്കളെ അറിയിക്കുന്നു.

കാളിയനോട് ....!!!!!

ഇതൊക്കെ ആറ്ക്കു വേണ്ടിയാ എന്ന എന്റെ ചോദ്യം പൂര്‍ണ്ണമല്ല എന്നാണ്‍ അദ്ധേഹത്തിന്റെ കമന്റ്. ആ ചോദ്യത്തിനു ബാക്കിയായി വീണ്ടും ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതു കൂടി ഒന്നു വായിച്ചു നോക്കുവാനപേക്ഷ. താങ്കള്‍ പറഞ്ഞതു പോലെ എഡിറ്റു ചെയ്യുന്നതിനു പകരമായി ഈ പോസ്റ്റുതന്നെ ഈ ബ്ളോഗില്‍ നിന്നും നീക്കിയേക്കാം.

വനജയോട് .....!!!!!!

എന്താ സംഭവം എന്നാണ്‍ പുള്ളിക്കാരി ചോദിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഏതു പാര്‍ട്ടി അനുകൂലിയാണെന്നു മനസ്സിലായില്ല. മനസ്സിലായിരുന്നെങ്കില്‍ അതനുസരിച്ച് ഉത്തരം തരാമായിരുന്നു സഹോദരീ...

വ്രതാസുരനോട് ....!!!!

ചേട്ടന്‍ എന്നെ കുറ്റപ്പെടുത്തി ഒരു വലിയകമന്റാണു തന്നിരിക്കുന്നത്. ഞാന്‍ ഒരു രാഷ്ട്രീയം ആവശ്യമില്ലാത്ത തലമുറയിലെ മനുഷ്യനാണെന്നാണ്‍ അദ്ധേഹത്തിന്റെ കമന്റ്.

എന്നാല്‍ താങ്കളോട് ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നു.
ഞാനും എട്ടാം ക്ലാസ്സ് മുതല്‍ ബാംഗ്ളൂരില്‍ വരുന്നതു വരെ ( അതായത് പന്ത്രണ്ടാം ക്ലാസ്സ് വരെ ) ഒരു തികഞ്ഞ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. ഞാനും സമരം ചെയ്യാനും പഠിപ്പുമുടക്കാനും റോഡുപരോധിക്കാനും ബസ്സുകാരുമായി വഴക്കുണ്ടാക്കാനും ( പാര്‍ട്ടിയുടെ പേരില്) ധാരാളം പോയിട്ടുണ്ട്. ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളില്‍ പഠിച്ച എനിക്കു താങ്കള്‍ എഴുതിയിരിക്കുന്ന എല്ലാ അനുഭവങ്ങളും മനസ്സിലായിട്ടുണ്ട്. പക്ഷേ ഇവിടെ ബാംഗ്ളൂരില്‍ വന്നതു കൊണ്ടായിരിക്കാം അതോ ഞങ്ങളൂടെ കോളേജില്‍ യാതൊരു പാര്‍ട്ടിയേതര പ്രവര്‍ത്തനങ്ങളൂം ഇല്ലാത്തതുകൊണ്ടായിരിക്കാം ഇതൊന്നും എനിക്കിപ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കാത്തത്. അഹങ്കരിക്കുകയല്ല എന്റെ പൊന്നു ചേട്ടാ... ദയവായി എന്നോട് അങ്ങനെയൊന്നും തോന്നരുത് കേട്ടോ ....


എന്തായാലും ഞാന്‍ ഈ പോസ്റ്റ് കാളിയന്റെ അഭ്യര്‍ഥന പ്രകാരം തിരുത്തിയിടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ