2007, മേയ് 14, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചായക്കടയില്‍ ചൂടുള്ള വാര്‍ത്തമാനങ്ങള്‍ മാത്രം. രാഷ്ട്രീയം പറയാം. പരദൂഷണം പറയാം. എന്തും പറയാം.
© Copyright 2009
Bloggertory Blogger Template Designed by Graphic ZONe
Bloggerized by Free Blogger Templates
ചായക്കട || Chayakkata
4 പ്രതികരണങ്ങള്‍:
ഈ ഒരു പോസ്റ്റ് കൊണ്ട് താങ്കള്‍ എന്താണു ഉദ്ദേശിക്കുന്നത് എന്നറിയില്ല..എന്തായാലും ഇതൊഴിവാക്കാമായിരുന്നു.. എസ്.എഫ്.ഐ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ താങ്കള്‍ കരുതുന്നതു (???) പോലെ സ്ത്രീസ്പര്‍ശനത്തിനോ അതില്‍ നിന്നു കിട്ടുന്ന സുഖത്തിനോ വേണ്ടി അല്ല..
പിന്നെ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പെ തന്നെ ഇത് ഒരു ഫോര്‍വേര്‍ഡ് ആയി കിട്ടിയിരുന്നു.
സ്പൂണ്‍ഫീഡിങില്‍ കുറേ പാഠങ്ങള്‍ കാണാതെ പഠിച്ച് ടെക്നോളജിയും, വിഡ്ജറ്റ്സൂം, ഹൈടെക് ലൈഫും സ്വപ്നം കണ്ട് മണ്ണീല്‍ നിന്നും ഉയര്‍ന്ന് ജീവിച്ച ചിലര്‍ക്കെങ്കിലും ഇത് ആസ്വാദ്യകരമായിരിക്കും..പക്ഷെ എല്ലാവരെയും ആക്കൂട്ടത്തില്‍ പെടുത്തരുത്..
എന്റെ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു...
എന്താണിതിന്റെ സന്ദേശം?ത്യാഗത്തെ പരിചയപ്പെടുത്തുന്നോ അതോ മഞ്ഞക്കണ്ണാടിയുടെ കാഴ്ച്ചകളോ?രണ്ടാമത്തേതാണെങ്കില്‍ കഷ്ടം സാവിത്രീ ലക്ഷ്മണന്റെ നിലവാരത്തിലേക്ക് പോകല്ലേ.ആയമ്മയാണ് നിയമസഭയില്‍ പറഞ്ഞത് ആണ്‍പിള്ളേരും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും കെട്ടിപിടിച്ച് സമരം ചെയ്യുന്നു.നല്ല ലാത്തിയടിയുടെ നിഴലില്‍ ജലപീരങ്കിയുടെ കുളിരില്‍ കാമം ജ്വലിക്കില്ലെന്ന് അവരോട് ആര് പറഞ്ഞുകൊടുക്കും.അല്ലെങ്കില്‍ കാര്‍ന്നോരുടെ അടുക്കള വഴി രാഷ്ട്രീയത്തിലെത്തിയ അവര്‍ക്ക് സമരമുഖത്തെക്കുറിച്ച് എന്തറിയാം
താങ്കള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഞാന്‍ ഇതിനു തൊട്ടു മുന്പുള്ള പോസ്റ്റില്‍ കമന്റായി ഇട്ടിട്ടുണ്ട്. അതു കണ്ടോ എന്നറിയില്ല.
സുഹൃത്തേ,
താങ്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ഈ പോസ്റ്റില്‍ താങ്കള്‍ പറയാന്‍ ഉദ്ധേശിച്ച കാര്യത്തിന് പറ്റിയ ചിത്രങ്ങളല്ല ഇവ. എസ്.എഫ്.ഐ പ്രവര്‍ത്തകരുയര്‍ത്തിയ പ്രതിരോധത്തിന്റെ നിരവധി നല്ല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
താങ്കള്‍ ഇതേ ചിത്രങ്ങള്‍ മുന്‍പ് പോസ്റ്റിയപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട്, താങ്കളുടെ നിലപാട് വ്യക്തമാക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം എന്ന് കരുതുന്നു.
ഇത്തരം പോസ്റ്റുകളിടാനുള്ള ഏറ്റവും നല്ല മാതൃക, മനോരമയില്‍ വന്ന ഒരു പോസ്റ്റിനെക്കുറിച്ച് വക്കാരി (?) ഇട്ട പോസ്റ്റാണ്. ഇത്തരം മെയിലുകള്‍ കറങ്ങി നടക്കുന്നുവെന്നും, അത് അരാഷ്ട്രീയവാദികളുടെ വൃത്തികെട്ട സംസ്കാരത്തെയാണ് കുറിക്കുന്നതെന്നും പോസ്റ്റില്‍ വ്യക്തമായി പറയണം. ചിത്രങ്ങള്‍ ഇടുന്നുവെങ്കില്‍ ബ്ലര്‍ ചെയ്ത് ഇടണം.
അല്ലെങ്കില്‍ ആ മെയിലിന്റെ ലക്ഷ്യം തന്നെയാണ് താങ്കളുടെ പോസ്റ്റും ചെയ്യുക....
പുത്തന്‍ അധിനിവേശത്തിന്റെ കാലഘട്ടത്തില്‍, ചെറുത്തു നില്പിന്റെ പുതിയ ഏടുകള്‍ ലോകത്തെമ്പാടുമുയരുകയാണ്. നമ്മള്‍ ഐടി മേഖലയുമായി ബന്ധമുള്ള ഇടതുപക്ഷക്കാര്‍ക്ക് ചെറുത്തുനില്പിനെ ആഗോളവത്കരിക്കുന്നതില്‍ വലിയ പങ്കു വഹിക്കാനുണ്ട്...
ലാല്‍സലാം സഖാവേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ