2007, മേയ് 9, ബുധനാഴ്‌ച

മകന്‍ അമ്മയെ ശപിക്കാമോ ?


ഞാന്‍ മൂന്നിലോ നാലിലോ പഡിക്കുന്ന കാലം. എന്റെ അമ്മ ഗര്‍ഭിണിയായിരുന്നു. ഒരു കുഞ്ഞനിയനെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഒരു ദിവസ്‌ അം ഞാനും എന്റെ അമ്മയും കൂടി കടയിലേക്കും അതുവഴി അമ്പലത്തിലേക്കും പോയി. അമ്മ എന്തോ വാങ്ങുവാനായി ഒരു ലേഡീസ്‌ ഐറ്റങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി. അവിടെ വെച്ച്‌ ഞാന്‍ എന്തോ ഒരു കളിപാട്ടം കാണുകയും അതു വാങ്ങി തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അതു വളരെ വിലയുള്ളതായിരുന്നു.

അതു വാങ്ങിതരുവാനായി അമ്മയുടെ കയ്യില്‍ പണമില്ലായിരുന്നതു കൊണ്ടാണോ എന്നെനിക്കറിയില്ല എനിക്കതു വാങ്ങിച്ചു തന്നില്ല. മോഹിച്ച സാധനം കിട്ടാഞ്ഞതിനാല്‍ എനിക്കു വളരെ ദുഖം തോന്നി.

ഞാന്‍ കരയുവാന്‍ തുടങ്ങി.

അതിനു ശേഷം ആ കടയുടെ മുമ്പില്‍ തന്നെ ഒരു ക്ഷേത്രമുണ്ട്‌. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഒരു കൃഷ്ണ ക്ഷേത്രം. ആ ക്ഷേത്രത്തില്‍ തന്നെ ഞങ്ങളുടെ കുടുംബ ദൈവമായ ബ്രഹ്മരക്ഷസ്സ്‌ എന്ന ഒരു പ്രതിഷ്ധയുമുണ്ട്‌. ഞങ്ങളുടെ കുടുംബത്തിനു വലിയ വിശ്വാസമാണ്‍ അവിടെ.

ബ്രഹ്മരക്ഷസ്സിനുമുമ്പില്‍ പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. “ ദൈവമേ അമ്മക്കു ദോഷം കൊടുക്കണേ ” ( ആ രീതിയിലെന്തോ ആണ്‍ പറഞ്ഞതു. അതെന്തെന്നു ഞാന്‍ ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നുല്ല ) അതേ സമയം തന്നെ അമ്മ എന്നെ ശാസിക്കുകയും അടിക്കുകയും ചെയ്തു.

രണ്ടുമൂന്നാഴ്ചകള്‍ക്കു ശേഷം അമ്മ ഒരു ദിവസം കടയില്‍ പോയ സമയത്ത്‌ റോഡരികില്‍ എവിടെയോ തെന്നി വീണു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കു ചെറിയ വയറുവേദനയെ തുടര്‍ന്ന് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ അവിടെ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അന്നേരം അമ്മ 7 മാസം ഗര്‍ബിണിയാണ്‍. അവിടെ വെച്ച്‌ സിസേറിയന്‍ ചെയ്തു . ആണ്‍കുട്ടിയ്‌ . ഞാന്‍ കുഞ്ഞിന്റെ തലയുടെ ഒരു ഭാഗം മാത്രമേ കണ്ടിരുന്നുള്ളു. നിറയെ മുടിയുണ്ടായിരുന്നതായി എനിക്കോര്‍മ്മയുണ്ട്‌. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെ കുറച്ചു ദിവസത്തേക്കു ഇങ്ക്യുബേറ്ററില്‍ വെക്കാനായി കൊണ്ടുപോയി.

അതും കഴിഞ്ഞ്‌ രണ്ടു ദിവസം കഴിഞ്ഞു. ഞാന്‍ വീട്ടില്‍ എന്റെ അമ്മൂമ്മയുടെ കൂടെ ഇരിക്കുകയാണ്‍. പുറത്ത്‌ ഒരു അമ്പാസഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും അമ്മ കരഞ്ഞു കൊണ്ടിറങ്ങി വരുന്നു. ഞാന്‍ ചോദിച്ചു, കുഞ്ഞെവിടെ ? അമ്മ : അമ്മക്കു ശാപം കിട്ടിയെടാ … നീയല്ലെ അങ്ങനെ പറഞ്ഞത്‌ … എന്നു പറഞ്ഞു കൊണ്ട്‌ അമ്മ വീട്ടിലേക്കു നടന്നു കയറി.

ഞാന്‍ വീടിന്റെ മുകളില്‍ കയറിയിരുന്ന് ഒത്തിരി നേരം കരഞ്ഞു. പിന്നീട്‌ പതിയെ ആ സംഭവം ഞങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞു മാഞ്ഞു പോയി. കുഞ്ഞിന്റെ ബോഡി വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല. അത്‌ എന്തു ചെയ്തു എന്നും എനിക്കറിയില്ല. ആ സംഭവത്തെകുറിച്ചു എന്റെ അമ്മ എന്നോട്‌ ഇതുവരെ ഒന്നും ചോദിച്ചിട്ടുമില്ല. എങ്കിലും ഞാന്‍ കാരണമാണോ അങ്ങനെയൊക്കെ സംഭവിച്ചത്‌. ഇപ്പോള്‍ എനിക്കു 6 വയസ്സുള്ള ഒരു അനിയനും ഉണ്ട്‌. ഞങ്ങള്‍ സുഖമായി ജീവിക്കുന്നു.

3 പ്രതികരണങ്ങള്‍:

Sujith Bhakthan on 2007, മേയ് 9 4:23 PM പറഞ്ഞു...

ഒരു മകന്‍ അമ്മയെ ശപിക്കാന്‍ പാടുണ്ടോ ? ഞാന്‍ അങ്ങനെ പറഞ്ഞതു കൊണ്ടാണോ അങ്ങനെയൊക്കെ സംഭവിച്ചത്‌ ? പശ്ചാത്താപമുണ്ട്‌ . പക്ഷെ എന്തു ചെയ്യാം ? ഇനിയിപ്പോള്‍ എന്തെങ്കിലും പറഞ്ഞിട്ടു കാര്യമുണ്ടോ ?

asdfasdf asfdasdf on 2007, മേയ് 9 11:14 PM പറഞ്ഞു...

വായിച്ച് ആകെ വിഷമായി..
ഒക്കെ മറക്കുക. അതന്നെ..

AARO on 2008, ഒക്‌ടോബർ 28 7:17 PM പറഞ്ഞു...

വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി.മരിച്ചുപോയ ആ കുഞ്ഞിനു കൊടുക്കാന്‍ കരുതിവച്ച സ്നേഹം കൂടി ഇപ്പോഴൂള്ള ആ അനിയനു കൊടുക്കൂ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ