2007, മേയ് 28, തിങ്കളാഴ്‌ച

അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല


ഗുരുവായൂര്‍ അമ്പലത്തില്‍ എന്തുകൊണ്ടു അഹിന്ദുക്കള്ക്കു പ്രവേശനമില്ല ?



അതോ പ്രസിദ്ധരായ അഹിന്ദുക്കള്‍ക്കു മാത്രമേ അവിടെ പ്രവേശനം ഇല്ലാ എന്നുണ്ടോ ? യേശുദാസ് , ദേ ഇപ്പോള്‍ വയലാര്‍ രവിയുടെ മകനും ആ പഴി കേട്ടിരിക്കുന്നു. എന്തിനിങ്ങനെ ഒരു ചിന്താഗതി. ഹിന്ദുക്കള്‍ ഇന്നും എന്തേ ഇങ്ങനെ പെരുമാറുന്നത് ?



പ്രസിദ്ധരായ വ്യക്തികള്‍ ക്ഷേത്ര ദര്‍ശനത്തിനു വരുമ്പോള്‍ അധികാരികള്‍ എതിര്‍ക്കുന്നു. എന്നാല്‍ ഒരു സാധാരണക്കാരനായ ഒരു അന്യ മതസ്ഥന്‍ ഇപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയാല്‍ ഇവര്‍ ആരെങ്കിലും അറിയുകപോലുമില്ല. അപ്പോള്‍ പുണ്യാഹം തളിക്കലുമില്ല.


അഴീക്കോടു പ്രതികരിച്ചതുപോലെ പുണ്യാഹം തളിക്കേണ്ടത് മേല്ശാന്തിമാരുടെ മനസ്സിലാണ്. ഒരു അന്യ മതസ്ഥന്‍ അയാള്‍ മറ്റൊരു മതദൈവത്തെ വിശ്വസിച്ചു തേടി വരുമ്പോള്‍ അടിച്ചോടിക്കുകയാണോ വേണ്ടത് ? അല്ല ഞാന്‍ ചോദിച്ചുവെന്നേയുള്ളൂ. ഇത് ഭാരതമാണ്.



ഈ ഭാരതത്തില്‍ ആര്‍ക്കും ഏതു മതത്തിലും വിശ്വസിക്കാം. അതു സ്വയം മനസ്സില്‍ തോന്നുന്ന വിശ്വാസം കൊണ്ടായിരിക്കണം എന്നു മാത്രം. അല്ലാതെ മറ്റാരുടെയോ ബലം കൊണ്ടാകരുത്. പണത്തിനും സുഖഭോഗങ്ങള്‍ക്കുമായി സ്വന്തം ദൈവത്തേയും മതത്തേയും തള്ളിപ്പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വിഷയം മാറിപ്പോവുന്നു. ഇതിലേക്കു ഞാന്‍ പിന്നീട് വരാം.


ഗുരുവായൂര്‍ പോലെ തന്നെ കേരളത്തിലെ മറ്റു പ്രസിദ്ധ ക്ഷേത്രങ്ങളാണല്ലോ ശബരിമലയും ആറന്മുളയും ഒക്കെ. ഇവിടെയെല്ലം ദേവസ്വം ബോര്‍ഡ് അഹിന്ദുക്കള്-ക്കു പ്രവേശനമില്ല എന്നു എഴുതി വെച്ചിട്ടുണ്ടെങ്കിലും അഹിന്ദുക്കള്‍ പ്രവേശിക്കുകയും അവരെ ആരും തന്നെ എതിര്‍ക്കുകയും ചെയ്യുന്നില്ല. എന്റെ നാട്ടിലാണ്, ആറന്മുള ക്ഷേത്രം. അവിടെ ഈ പറഞ്ഞ ദേവസ്വം ബോര്‍ഡ് തന്നെ ഉത്സവത്തിന്റെ സമയത്ത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ കച്ചേരി പല തവണ നടത്തിയിട്ടൂണ്ട്. റിമി ടോമിയുടെ ചലചിത്ര ഗാനമേള നടത്തിയിട്ടൂണ്ട്.


വേറെ എന്തു പറയണം. ഭാരതത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ ശബരിമലയില്‍ ശ്രീ അയ്യപ്പന്‍ ഉറങ്ങുന്നത് ആരു പാടുന്ന ഹരിവരാസനം കേട്ടുകൊണ്ടാണ്.? നമ്മുടെ ദാസേട്ടന്‍ തന്നെ. ദാസേട്ടന്‍ പാടിയ ഭക്തിഗാനങ്ങള്‍ അമ്പലങ്ങളില്‍ കേള്‍ക്കാമല്ലൊ.


ശരി !!!! സംഗീതത്തിനു ജാതിയും മതവുമൊന്നുമില്ലായിരിക്കാം അല്ലെ…?


ആറന്മുള ക്ഷേത്രത്തില്‍ ആണ്ടു തോറും നടത്തി വരുന്ന അഷ്ടമിരോഹിണി വള്ളസധ്യ ( ഭഗവാന്റെ പ്രസാദമായാണ്, ഇതു കണക്കാക്കുന്നത് ) യില്‍ പങ്കേടുക്കുവാനായി എത്രയോ അന്യ മതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.


എന്താ എല്ലാ ക്ഷേത്രങ്ങളൂം ഒരുപോലെയല്ലെ… ആറന്മുളയിലും ഗുരുവായൂരിലും ഇരിക്കുന്നത് ഒറെ പുള്ളിക്കാരനല്ലെ. കേവലം പേരില്‍ മാത്രമല്ലേ വ്യത്യാസമുള്ളു. അപ്പോള്‍ ചില സ്ഥലങ്ങളില്‍ പ്രവേശിക്കാം ചില സ്തലങ്ങളീല്‍ പാടില്ല..


പ്രതികരിക്കുക…

ചിത്രങ്ങള്‍ക്കു കടപ്പാട്: മനോരമ

4 പ്രതികരണങ്ങള്‍:

Sujith Bhakthan on 2007, മേയ് 28 2:05 PM പറഞ്ഞു...

അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നു പറയാനുള്ള അധികാരം ആര്‍ക്കുണ്ട്. ?

നന്ദു on 2007, മേയ് 30 11:05 AM പറഞ്ഞു...

സുജിത് ഭക്തന്‍. നമസ്കാരം.
“താളിയോല“ എന്നൊരു പുസ്തകം വാങ്ങാന്‍ കിട്ടും. അതില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. പല പഴയ രീതികളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ടതില്‍. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു വായിക്കുക. താങ്കളുടെ ചോദ്യത്തിനുള്‍ല കുറെ ഉത്തരങ്ങള്‍ അതില്‍ നിന്നും ലഭിയ്ക്കും.

AARO on 2008, ഒക്‌ടോബർ 24 10:22 PM പറഞ്ഞു...

സുഹുര്‍ത്തെ,എന്റെ നാട്ടില്‍ ശ്രീ നാരായണ ഗുരു സ്വാമി സ്ഥാപിച്ച ഒരു ശിവക്ഷേത്രമുണ്ട്.”ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യനു” എന്ന തത്ത്വം നമ്മെ പഠിപ്പിച്ച ആ മഹാന്‍ പണിത ക്ഷേത്രത്തില്‍ പോലും അഹിന്ദുക്കള്‍ പ്രവേശിച്ചുകൂട.ഏറ്റവും വലിയ തമാശ അതൊന്നുമല്ല,വിഗ്രഹാരാധനയെ ഏറ്റവും എതിര്‍ത്ത ഗുരുവിന്റെ വലിയ ഒരു വിഗ്രഹവും ആ ക്ഷേത്രത്തില്‍ മറ്റ് ദൈവങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചിട്ടുണ്ട്...ശിവന്റെയും മഹാവിഷ്ണുവിന്റെയും മുന്നില്‍ പ്രാര്‍ത്തികുന്നതു പോലെ ഭക്തര്‍ ഗുരു വിഗ്രഹത്തിന്റെ മുന്നില്‍ നിന്നും കണ്ണടച്ച് കൈ കൂപ്പി പ്രാര്‍തികുന്നതു കാണാം....മനുഷ്യരുടെ ഓരോ വിക്രിയകള്‍,അല്ലാതെന്തു പറയാന്‍.

achu on 2010, ജനുവരി 27 10:36 PM പറഞ്ഞു...

പ്ര്യയ മിത്രമെ ഞാന്‍ നാമം കൊന്ദെ ഒരു മുസ്ലിമാന്നു ഞാന്‍ 3 പ്രവഷിഅം ഗുരുവയൂര്‍ അംബലതില്പൊയിട്ടുട്ടു അതില്‍ ഒരു പ്രാവഷിയം എന്ന്ദൊദപ്പം കുട്ടുവന്ദതു RSSന്റെ ജില്ലാ ഭാരവഹിയായിരുന്ദു ഒരു പുന്നിയഹം ചെയ്യിതതായി അരിയില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ