2007, ജൂലൈ 26, വ്യാഴാഴ്‌ച

ഇലക്ട്രോണിക്സിന്റെ വളര്‍ച്ച ലോകജനതയെ തളര്‍ത്തുന്നുവോ ?


കണ്ടുപിടിത്തങ്ങള്‍ പുരോഗമിച്ച്‌ റേഡിയോയില്‍ തുടങ്ങി ടെലിവിഷനില്‍ എത്തിയപ്പോള്‍ യുവജനതയുടേയും വീട്ടമ്മമാരുടേയും ഭൂരിഭാഗം സമയവും ചാനലുകള്‍ കണ്ടാസ്വദിക്കുന്നതിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. മിക്കവാറും സീരിയലുകളുടേയും കഥയാകട്ടെ എങ്ങനെ ഏറ്റവും നല്ല ക്രിമിനലുകളാവാം എന്നതിന്റെ ഉത്തമക്ലാസുകളാണു.കാര്യങ്ങളുടെ കിടപ്പുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്രിക്കറ്റിന്റെയും സീരിയലുകളുടേയും മാസ്മരലഹരിയില്‍ മയങ്ങി ജീവിക്കുന്ന ഒരു ജനത അറിയാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു.

യഥാര്‍ത്തത്തില്‍ ജനങ്ങള്‍ക്കു സ്വാതന്ത്ര്യം ലഭിച്ചുവോ എന്നുചിന്തിക്കേണ്ടതുണ്ട്‌. കാരണം അധികാരം എന്നത്‌ ബ്രിട്ടീഷുകാരുടെ കൈകളില്‍ നിന്നും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും കൈകളിലേക്കു മാറ്റപെട്ടുവെന്നതു മാത്രമാണ്‍ സത്യം.

യതാര്‍ത്ത സ്വാതന്ത്ര്യമെന്നത്‌ ഇപ്പോഴും എത്രയോ അകലെയാണു.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നികുതിയും പലിശയും നല്‍കാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട ബലിയാടുകളാണു ജനം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥന്‍മാരെയും തീറ്റിപോറ്റാന്‍ വേണ്ടി മാത്രം ജീവിക്കുന്നവര്‍.

അനാവശ്യമായ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ന്ധമാക്കുകയും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാന്‍ വേണ്ടി " സര്‍ട്ടിഫിക്കറ്റ്‌ ഓഫീസര്‍മാര്‍" എന്ന പേരില്‍ കുറേ തസ്തികകള്‍ ശ്രിഷ്ടിക്കുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇപ്പോഴത്തെ സമ്പ്രദായം പൂര്‍ണ്ണമായി ഉടച്ചുമാറ്റി തൊഴില്‍ ചെയ്യുന്നവനു മാത്രം മണിക്കൂര്‍ കണക്കാക്കി അര്‍ഹതപ്പെട്ട വേതനം നല്‍കുകയും ബന്ദിന്റെ പേരിലും ലീവിന്റെ പേരിലും വീട്ടിലിരുന്നു സുഖമായി ശമ്പളം വാങ്ങുന്നവരെ പുറത്താക്കിയുംനികുതിയും പലിശയും പൂര്‍ണ്ണമായി എടുത്തുകളയുകയും ചെയ്യുന്നകാലം വന്നാല്‍ മാത്രമേ പൊതുജനങ്ങളെ സംബന്ധിച്ചു യഥാര്‍ത്ഥ്യ സ്വാതന്ത്ര്യം നേടി എന്നു പറയുവാന്‍ സാധ്യമാവു.അങ്ങനെ ഒരു ഓഗസ്റ്റ്‌ 15 നു വേണ്ടി നമുക്കു കാത്തിരിക്കാം

4 പ്രതികരണങ്ങള്‍:

chithrakaran ചിത്രകാരന്‍ on 2007, ജൂലൈ 26 8:13 PM പറഞ്ഞു...

സുജിത്‌ ഭക്തന്‍!!
നോം എല്ലാം മനസ്സിലാക്കുന്നു!!!!!!!!

:)

എല്ലാ കണ്ടുപിടുത്തങ്ങളെയും നല്ലതിനായും ചീത്തകാര്യങ്ങള്‍ക്കായും ഉപയോഗിക്കാവുന്നതാണ്‌.

zuba on 2007, ജൂലൈ 27 2:37 AM പറഞ്ഞു...

:)

rumana | റുമാന on 2007, ജൂലൈ 27 2:38 AM പറഞ്ഞു...

:)

ബഷീർ on 2008, മേയ് 4 3:48 PM പറഞ്ഞു...

bakthan... i just reading ur blogs..
somany advt. in ur blog. any profit by adding ? and pls let me know how to show the labels in our blog.. thank you

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ