2007, ജൂലൈ 26, വ്യാഴാഴ്‌ച

സിലബസ്‌ മാറണം


ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ഒരു പത്താംതരം പാസ്സായ ഒരു കുട്ടിയ്ക്കു സ്വന്തമായി എന്തു ചെയ്യാന്‍ സാധിക്കും? ഒന്നും സാധ്യമല്ലെന്നതാണു സത്യം. കാരണം അവനു 10 വര്‍ഷം നഷ്ടപ്പെട്ടിരിക്കുന്നു. അതു വിധ്യാര്‍ഥിയുടെ കുഴപ്പമല്ല. മറിച്ച്‌ സിലബസ്സിന്റെ കുഴപ്പമാണു. അതിനാല്‍ ഇപ്പോഴുള്ള സിലബസ്‌ പൂര്‍ണ്ണമായും എടുത്തു മാറ്റുകയും പകരം പ്രൈമറി തലം മുതല്‍ ഇലക്ട്രോണിക്സും കമ്പ്യൂട്ടറും പാഠഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിക്കൊണ്ടു ഏതാണ്ട്‌ പത്താംക്ലാസ്‌ കഴിയുമ്പോള്‍ പ്രസ്തുത വിഷയങ്ങളില്‍ വിധ്യാര്‍ത്ഥി സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള മാര്‍ഗ്ഗം തേടികയും ഉപരിപഠനം സ്വന്തം ചിലവില്‍ നടത്താനുള്ള കഴിവു നേടുകയെന്നതുമായിരിക്കണം വിദ്യാഭ്യാസരീതി.

ഉദാഹരണമായി കമ്പ്യൂട്ടറില്‍ തന്നെ ഡി ടി പി ഫോട്ടോഷോപ്പ്‌ കോറല്‍ഡ്രോ മുതലായ നിരവധി സോഫ്ട്വെയറുകള്‍ മാത്രം പ്രത്യേക ക്ലാസ്സുകള്‍ നടത്തുകയും അവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കിയാല്‍ മാത്രം ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇപ്പോഴും തൊഴില്‍സാധ്യതയുണ്ട്‌. ഇത്തരമൊരു സിലബസ്സ്‌ നടപ്പില്‍ വരുത്താത്തതിന്റെ ദൂഷ്യം നമുക്കു പല ഗവണ്‍മന്റ്‌ ഓഫീസുകളിലും കാണാം.

പോസ്റ്റോഫീസിലാകട്ടെ മറ്റു സ്ഥാപനങ്ങളിലാവട്ടെ പണമടക്കുവാനും മറ്റു ആവശ്യങ്ങള്‍ക്കുവേണ്ടിയും പൊതുജനങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ കേവലം ടൈപ്പ്‌ റൈറ്റിംഗ്‌ പോലും അറിയാത്ത ജീവനക്കാര്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു കീബോര്‍ഡില്‍ പ്രാക്ടീസ്‌ നടത്തുന്നതിനാല്‍ വലയുന്ന പൊതുജനത്തിനു ഇനിയെങ്കിലും ഒരു മോചനം ലഭിക്കുമെന്നു വിശ്വസിക്കാം. ഇതുപെട്റ്റന്നു സാധ്യമല്ലെങ്കില്‍ തത്കാലം തിരക്കുപിടിച്ച ക്കൗണ്ടറുകളിലെങ്കിലും തൊഴിലറിയാവുന്നവരെ താത്കാലികമായി നിയമിച്ചു കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പരിചയമില്ലാത്തവരെ കമ്പ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചും ടൈപ്പ്രൈറ്റിംഗിനെക്കുറിച്ചും ക്ലാസ്‌ നല്‍കുന്നത്‌ പൊതുജനത്തിനും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നു ഞാന്‍ കരുതുന്നു.

1 പ്രതികരണങ്ങള്‍:

മുക്കുവന്‍ on 2007, ജൂലൈ 28 8:37 PM പറഞ്ഞു...

എന്താ‍ ഈ പറയണെ? SFI/DYFI ഒരു അവസരം നോക്കി നില്‍ക്കാ ഒരു സമരത്തിനു. കപ്യൂട്ട്രൈസേഷന്‍ ജോലിക്കാരുടെ എണ്ണം കുറക്കും. :)

നമുക്കു ഒന്നാം ക്ലാസ്സുമുതല്‍ കുറച്ച് മാര്‍ക്സിസം പഠിപ്പിക്കാം. എന്താ ഇഷ്ടാ‍യാ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ