2007, ജൂലൈ 26, വ്യാഴാഴ്‌ച

എപ്പോഴാണു അവസാനമായി.......?


പണ്ടൊരു സമയത്തു എനിക്കു ഫ്ലോപ്പി ഡിസ്ക്‌ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ലായിരുന്നു. ഞാന്‍ അതിനെപറ്റി ഓര്‍ത്തു വളരെ അദ്ഭുതപ്പെട്ടിരുന്നു. എന്താണീ സാധനം? പേജുകളും ഫയലുകളും മറ്റുമൊക്കെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഫ്ലോപ്പിയിലേക്കു കടക്കുന്നു. ഞാന്‍ അതില്‍ വളരെ അദ്ഭുതപ്പെട്ടിരുന്നു. നമ്മുടെ ടെക്നോളജി എന്തുമാത്രം വലുതായി. അതോര്‍ത്തു ഞാന്‍ അന്നു അഭിമാനിച്ചിരുന്നു. അതൊക്കെ പോട്ടെ...താങ്കള്‍ എപ്പോഴാണൂ ഈ ഫ്ലോപ്പി അവസാനമായി ഉപയോഗിച്ചതെന്നോര്‍മ്മയുണ്ടോ?

പണ്ടു കാലത്തു എല്ലാ സിനിമാപാട്ടുകളും ഒരു ഗ്ലാസ്സ്‌ പെട്ടിയിലാണല്ലോ വന്നിരുന്നത്‌. നാം ഓഡിയോ കാസറ്റ്‌ എന്നു പറയുന്ന ആ വസ്തു എന്റെ സോണി ടേപ്‌ റിക്കോര്‍ഡറില്‍ ഇട്ടു ഞാന്‍ പ്ലേ ചെയ്തു പാട്ടുകള്‍ ആസ്വദിക്കുമായിരുന്നു. ഇളയരാജ,റഹ്മാന്‍, മൈക്കല്‍ ജാക്സണ്‍ തുടങ്ങിയവര്‍ എന്നിവരുടെ ഗാനങ്ങള്‍... അതും പോട്ടെ നിങ്ങള്‍ എപ്പോഴാണു അവസാനമായി ഒരു ഓഡിയോ കാസറ്റ്‌ ഉപയോഗിച്ചു പാട്ടു കേട്ടതെന്നു ഓര്‍മ്മയുണ്ടോ?.....

എനിക്കു തോന്നുന്നു എന്റെ ആദ്യത്തെ ക്യാമറ യാഷിക്കയുടേതായിരുന്നു. തോന്നുന്നുവല്ല അതു തന്നെ...ഞാനിപ്പോഴും ഓര്‍ക്കുന്നു ഫിലിം റോളുകള്‍ വാങ്ങുവാനായി കടയില്‍ ക്യൂ നിന്നത്‌. യാത്രയുടെ അവസാനം ആ ഫിലിം റോളുകള്‍ ഡെവലപ്പു ചെയ്യാനും ക്യൂ നിന്നിട്ടുണ്ട്‌. ആ സമയങ്ങളില്‍ ഞാന്‍ കരുതിയിരുന്നു ഫിലിം റോളുകള്‍ ഈ ലോകത്തിലേക്കും തന്നെ മഹത്തായ കണ്ടുപിടിത്തമായിരിക്കും എന്നു. ഇതും പോട്ടെ നിങ്ങള്‍ എന്നാണു അവസാനമായി ഒരു ഫിലിം റോള്‍ ഉപയോഗിച്ചതു.?.....

പണ്ടുകാലങ്ങളില്‍ വീട്ടുകാര്‍ തരുന്ന ലെറ്ററുകള്‍ പൊയ്യാനില്‍ ജംഗ്ഷനിലുള്ള (എന്റെ നാടായ കോഴഞ്ചേരിയിലെ ഒരു ജംഗ്ഷന്‍ ) തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്നത്‌ എന്റെ സ്ഥിര ദിനചര്യയായിരുന്നു. ഒരു വലിയ ചുവന്ന നിറത്തിലുള്ള പെട്ടി അവിടെയുള്ള ഒരു മരുന്നുകടയുടെ മുന്നിലുള്ള തൂണില്‍ തൂങ്ങി കിടന്നിരുന്നു. ( ഇന്നും അതവിടെ തന്നെ ഉണ്ടു കേട്ടോ !!! തുരുമ്പു പിടിച്ചു എന്നേ ഉള്ളു. ) പോസ്റ്റുമാന്‍ കത്തുകളുമായി വരുന്നതും നോക്കി വീട്ടില്‍ അമ്മ ഇരിക്കുമായിരുന്നു. (ഞാനും ). അതാരുടെയാണു? എന്താണു പുതിയ വാര്‍ത്തകള്‍? എന്നൊക്കെയുള്ള ആകാംക്ഷകള്‍ ആ സമയങ്ങളില്‍ മനസ്സില്‍ വന്നിരുന്നത്‌. ഈ കാര്യവും പോട്ടെ... നിങ്ങള്‍ അവസാനമായി ഒരു കത്തു പോസ്റ്റു ചെയ്തതെപ്പോഴാണു ?.....

നാം ഇന്നു.... നമ്മുടെ ജീവിതം ഇന്നു..... ഇന്നത്തെ നമ്മുടെ ജീവിത രീതി.... എങ്ങനെ മാറിയിരിക്കുന്നു എന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?....ഒരു പത്തു വര്‍ഷം കഴിഞ്ഞ തലമുറ എങ്ങനെയായിരിക്കും ജീവിക്കുവാന്‍ പോവുക ? ഐ ഫോണ്‍ അതോ ഐ പോഡോ ? ഇന്റര്‍നെറ്റോ അതോ ഡിജിറ്റല്‍ ക്യാമറയോ ?

ജീവിതം ആഘോഷിക്കു.. ഓരോ നിമിഷവും ... ഓരോ സെക്കന്‍ഡുകളും...... പുതിയ പുതിയ ടെക്നോളജികള്‍ക്കനുസരിച്ചു ഈ ടെക്നോളജിക്കല്‍ ലൈഫില്‍ .........

1 പ്രതികരണങ്ങള്‍:

Typist | എഴുത്തുകാരി on 2007, ജൂലൈ 27 8:04 AM പറഞ്ഞു...

കാമറയ്ക്കു ഫിലിം വേണ്ട, പാട്ടു കേള്‍ക്കാന്‍ ഇപ്പോള്‍ കാസറ്റ് വേണ്ട, കത്തയക്കാന്‍ തപാല്‍ പെട്ടി തേടി പോണ്ട, സൌകര്യപ്രദമായ
മാറ്റങ്ങള്‍. സംശയമേയില്ല.

പക്ഷേ, എനിക്കു തോന്നുന്നൂ, പണ്ട് പോസ്റ്റ്മാനെ കാത്തിരുന്നു, കൈ കൊണ്ട്‌ എഴുതിയ ആ കത്തുകള്‍ കിട്ടുന്നതൊരു പ്രത്യേക
സുഖമായിരുന്നില്ലേ? ‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ