2007, ജൂലൈ 26, വ്യാഴാഴ്‌ച

ആധുനിക യുഗത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി


ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാദ്ധ്യത്തില്‍ അഖിലലോകപ്രശസ്തി നേടിയിട്ടുള്ള മഹാന്മാരില്‍ അഗ്രഗണ്യനാണല്ലൊ മഹാത്മാ ഗാന്ധി. അശോകനും ബുദ്ധനും ശങ്കരാചാര്യനും മറ്റും അഗ്നി പകര്‍ന്ന മണ്ണില്‍ ജ്വലിക്കുന്ന ശക്തിയായി തീര്‍ന്ന വ്യക്തിയാണു അദ്ധേഹം. തനെ ജീവിതകാലത്ത്‌ ഗാന്ധിജിക്ക്‌ നേരിടേണ്ടിവന്ന പലകാര്യങ്ങളേയുംകുറിച്ചുള്ള അദ്ധേഹത്തിന്റെ വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കൂടി പൊതുവില്‍ കൊടുത്തിട്ടുള്ള പേരാണു ഗാന്ധിസം. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ സത്യത്തിന്റെയും അഹിംസയുടേയും ദിവ്യദീപ്തിയില്‍ വീക്ഷിക്കുകയും ആ പ്രകാശത്തിലൂടെ അവയെ വിലയിരുത്തുകയും ചെയ്തു എന്നതാണു ഗാന്ധിയന്‍ ചിന്താഗതിയുടെ വൈശിഷ്ട്യം. തന്റെ ആദര്‍ശങ്ങള്‍ സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുക കൂടി ചെയ്തു എന്നതാണു ഗാന്ധിജിയുടെ ജീവിതത്തെ നിത്യനൂതനമാക്കുന്നത്‌.

ആധുനികയുഗത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയം ഏറെ ചര്‍ച്ചകള്‍ക്കു വഴി തെളിക്കുന്നു. അസ്വസ്ഥമായ ലോകാന്തരീക്ഷം ഈ ചര്‍ച്ചകള്‍ക്കു സാഹചര്യം ഒരുക്കുന്നു. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളായ സത്യം, അഹിംസ, സുചീകരണം തുടങ്ങിയവയൊക്കെ ദിനങ്ങള്‍ കഴിയുംതോറും പ്രസക്തി ഏറിവരുന്നു

എനിക്കു തോന്നുന്നു ഈ സമയത്തു ഗുരുവായൂരില്‍ നടന്ന രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ഈ കണക്കില്‍പ്പെടുത്താമെന്നു. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒനാണു സത്യം. "എവിടെ സത്യമുണ്ടോ, അവിടെ യഥാര്‍ത്ഥജ്ഞാനം ഉണ്ട്‌' എന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. വാക്കിലും വിചാരത്തിലും കര്‍മ്മത്തിലുമെല്ലാം നാം സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ ഭയമുള്ളിടത്ത്‌ സത്യമുണ്ടായിരിക്കില്ല.

ഇന്നത്തെ കാലഘട്ടത്തില്‍ മിക്കവരും സത്യത്തിനു യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ഏതു മേഖലകളിലും അസത്യത്തിന്റേയും അഴിമതിയുടേയും കടന്നാക്രമണം നമുക്കു കാണാന്‍ കഴിയും. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുകയാണെന്നു വാദിക്കുന്ന രാഷ്ട്രീയക്കാരുടെ സത്യത്തിന്റെ കപടമുഖം കൂടി അഴിഞ്ഞുവീഴുന്നത്‌ നിത്യകാഴ്ച്ചയായി തീര്‍ന്നിരിക്കുന്നു. ഇന്ത്യക്കും ലോകത്തിനൊട്ടാകെയും അപകടം വരുത്തുന്ന വിധത്തിലാണു സംഭവങ്ങളുടെ പോക്ക്‌. ഇവിടെയാണു ഗാന്ധിജിയുടെ സത്യം എന്ന ആദര്‍ശത്തിന്റെ പ്രസക്തി.

അഹിംസ എന്നാല്‍ ഹിംസിക്കാതിരിക്കുക എന്നാനല്ലൊ അര്‍ത്തം. കൊല്ലാതിരിക്കുക എന്ന അര്‍ത്ഥത്തില്‍ അഹിംസ ഒതുങ്ങുന്നില്ല. മറ്റുള്ളവരെ വാക്കുകള്‍ കൊണ്ടുപോലും വേദനിപ്പിക്കാതിരിക്കുക. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ എന്താണു നടക്കുന്നത്‌? വിശ്വസമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിടാന്‍ ആഗ്രഹിക്കുന്ന ലോകജനതയ്ക്കു മുന്‍പില്‍ വെല്ലുവിളികളായി തീവ്രവാദ പ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും ഒക്കെ നിലനില്‍ക്കുന്നു. ദൈവത്തിന്റെ മഹത്തായ ശ്രിഷ്ടിയെന്ന് സ്വയം അവകാശപ്പെറ്റുന്ന മനുഷ്യര്‍ എന്തിനാണു ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നു മനസ്സിലാകുന്നില്ല. മറ്റുള്ളവരെ ആദരിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്ന ഒരു മനസ്സുണ്ടെങ്കിലേ നമുക്കു ഇവയെ അകറ്റി നിര്‍ത്താനാവു. ' നിന്നെപ്പോലെ നിന്റെ അയല്‍ക്കാരെയും സ്നേഹിക്കുക' മറ്റുള്ളവര്‍ നിങ്ങളോടു എന്തു ചെയ്യണമെന്നു ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും ചെയ്യുക തുടങ്ങിയ ക്രിസ്തുവചനങ്ങള്‍ നിങ്ങള്‍ ഒന്നോര്‍ത്തു നോക്കു.

സത്യത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ സഞ്ചരിച്ചു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കരങ്ങളില്‍ നിന്ന് ഭാരതസ്വാതന്ത്ര്യം നേടിയെടുത്ത ഗാന്ധിജിയുടെ പാത നമുക്കു പിന്തുടരാം. ഗാന്ധിജി വിനയത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു. നാം ചവുട്ടി നടക്കുന്ന മണല്‍ത്തരികളേക്കാള്‍ വിനീതരാകണം നാമെന്നു അദ്ധേഹം പറഞ്ഞിട്ടുണ്ട്‌. ഈ ഗുണത്തിന്റെ അഭാവം ഇന്നത്തെ ലോകത്തില്‍ നിഴലിക്കുന്നുണ്ടെന്നു ഞാന്‍ ഇവിടെ എഴുതാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കും. വിനയമില്ലാത്ത ഒരു തലമുറയാണു വളര്‍ന്നു വരുന്നത്‌. ലോകത്തിനാകെ ഇതു ആപത്താണു എന്ന് നാം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും.

ഗാന്ധിജി നമുക്കായി തന്ന മറ്റൊരു ഗുണമാണു ശുചീകരണം. തന്റെ ചുറ്റുപാടുകളിലും കുന്നുകൂടിക്കിടക്കുന്ന ചപ്പു ചവറുകള്‍ക്കും മറ്റും നേരെ കണ്ണടക്കാനാണു മിക്കവര്‍ക്കും താത്പര്യം. ഇവ അനേകം രോഗങ്ങളെ വിളിച്ചു വരുത്തുന്നു. ഇവിടെ ഗാന്ധിജി നമുക്കു മാത്രുകയാകുന്നു. ഇപ്പോള്‍ കേരളത്തില്‍ പടര്‍ന്നു പിടിച്ചിറിക്കുന്ന ചിക്കുന്‍ഗുനിയാ പോലുള്ള പനികള്‍ കൊതുകു വരുത്തുന്നതാണെന്നാണല്ലൊ പറയുന്നത്‌. നാം തന്നെ നമ്മുടെ ചുറ്റുപാടുകളും മറ്റും സമയാസമയങ്ങളില്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഈ വിധ കാര്യങ്ങള്‍ ഒക്കെ നമുക്കു തന്നെ നിയന്ത്രണവിധേയമാക്കാം. അല്ലാതെ ഇതു മുഴുവനും സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലല്ലൊ. ഇവിടെ ഗാന്ധിജി നമുക്കു മാത്രുകയാകുന്നു.

വിധ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ധേഹത്തിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണു. ശാരീരികവും മാനസികവും ആത്മീയവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണു വിധ്യാഭ്യാസം എന്നതുകൊണ്ട്‌ ഗാന്ധിജി ഉദ്ധേശിക്കുന്നത്‌. എന്നാല്‍ കേവലം ജോലിസമ്പാദനം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇന്നത്തെ വിദ്യാഭ്യാസ രീതിയെ എങ്ങനെയാണു ന്യായീകരിക്കാനാവുക.? തൊഴിലധിഷ്ടിത വിധ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും ഗാന്ധിജി എടുത്തു പറഞ്ഞിട്ടുണ്ട്‌.

രാജ്യം ഭരിക്കുന്ന ഗവണ്‍മന്റ്‌ ജനങ്ങള്‍ക്കുവേണ്ടിയുള്ളതായിരിക്കണം. എന്നാല്‍ ജനങ്ങളുടെ വോട്ടും വാങ്ങി അധികാരകസേരകള്‍ പങ്കിടാന്‍ മത്സരിക്കുന്ന ഇന്നത്തെ ജനപ്രതിനിധികള്‍ ഈ അഭിപ്രായത്തോടു നീതി പുലര്‍ത്തുന്നതായി തോന്നുന്നില്ല. ഇന്ത്യയുടെ ആത്മാവു സ്ഥിതി ചെയ്യുന്നത്‌ ഗ്രാമങ്ങളിലാണെന്നാണു ഗാന്ധിജി പറഞ്ഞിട്ടുള്ളത്‌. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ റാജ്യത്തെ പുരോഗതിയിലേക്കു നയിക്കുവാന്‍ സാധിക്കുകയുള്ളു എന്നു അദ്ധേഹം കരുതിയിരുന്നു. എന്നാല്‍ ഇന്നിവിടെ നടക്കുന്ന അഴിമതിയും ജനവിരുദ്ധനടപടികളും എങ്ങനെയാണു നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുക.

എന്നെ സംബന്ധിച്ചിടത്തോലം മദ്യപാനപ്രശ്നം വളര്‍ന്നുവരുന്ന ഒരു സമൂഹം നേരിടുന്ന കാര്യമാണു, അവസരം കിട്ടുമ്പോള്‍ അതിനെ തടയാന്‍ വേണ്ടതു ചെയ്യാന്‍ ഗവണ്‍മന്റ്‌ നിര്‍ബന്ധിതരാണു. എന്നു ഗാന്ധിജി ഒരിക്കല്‍ എഴുതിയിട്ടുണ്ട്‌. ഇന്നു മദ്യപാനം വരുത്തിവെയ്ക്കുന്ന ദുരന്ത ഫലങ്ങളെ ക്കുറിച്ച്‌ നാം ബോധവാന്മാരാണു. ഇന്നു സമൂഹത്തില്‍ നിരവധി പ്രശ്നങ്ങള്‍ക്കു മദ്യപാനം കാരണമായിത്തീരുന്നു. ഈ കൊടിയ തിന്മയെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നമ്മുടെ ഭാവി സം-സ്കാരം എങ്ങനെയായിരിക്കനം എന്നതിനെക്കുറിച്ചും ഗാന്ധിജിക്ക്‌ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ലോകത്തിലുള്ള എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നന്മകള്‍ പരസ്പരം വിനിമയം ചെയ്യണം എന്നാണു അദ്ധേഹം പറഞ്ഞിട്ടുള്ളത്‌. വിദ്വേഷവും കലഹങ്ങളും സംഘട്ടനങ്ങളും ഇല്ലാത്ത ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഭാവിയെയാണു അദ്ധേഹം സ്വപ്നം കണ്ടിരുന്നത്‌. ഗാന്ധിസം ഇവിടെ അവസാനിക്കുന്നില്ല. 'എന്റെ ജീവിതമാണു എന്റെ സന്ദേശം' എന്നു പ്രഖ്യാപിച്ച ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്‌.

വായിക്കുക ഓണ്‍ലൈന്‍ ബ്ലോഗ്‌ മാസിക ബ്ലോഗ്ശ്രീ.
ഓണപ്പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യുക.


ചുരുക്കത്തില്‍, ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു പ്രസക്തി ഏറിവരുന്നു. സമാധാനത്തിന്റെ സന്ദേശത്തിനായി ലോകം ഇന്നും ഭാരതത്തെ ഉറ്റു നോക്കുന്നു. ആയുധങ്ങളും ചോരചീന്തലുമില്ലാത്ത സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ ഒരു മഹാസാമ്രാജ്യത്തെ കീഴടക്കാം എന്ന് നമുക്കു കാട്ടിതന്ന ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമുക്കു പിന്തുടരാം, ഒരു നവലോകം കെട്ടിപ്പടുക്കുവാനായ്‌..............

1 പ്രതികരണങ്ങള്‍:

chithrakaran ചിത്രകാരന്‍ on 2007, ജൂലൈ 26 8:19 PM പറഞ്ഞു...

പ്രിയ സുജിത്‌,
ഗാന്ധിയില്‍നിന്നും മുന്നോട്ടു നടക്കു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ