2007, ജൂലൈ 26, വ്യാഴാഴ്‌ച

മുഗള്‍ റൊട്ടി


1) ഗോതമ്പു പൊടി - 500 ഗ്രാം
2) പാല്‍ - 200 മില്ലി
3) യീസ്റ്റ്‌ - ഒരു ടീസ്പൂണ്‍
4) പഞ്ചസാര - ഒരു ടീസ്പൂണ്‍
5) ഉപ്പ്‌ - വേണ്ടത്ര
6) നെയ്യ്‌ - 2 ടീസ്പൂണ്‍
7) വെള്ളം - ആവശ്യത്തിനു

പകം ചെയ്യുന്ന വിധം

ഗോതമ്പുമാവു തെള്ളിയെടുക്കുക. പാല്‍ ഇളംചൂടില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്തു പൊങ്ങാന്‍ വെയ്ക്കുക. തെള്ളിയ മാവില്‍ ഈ മിശ്രിതവും ഉപ്പും ചേര്‍ത്തു കുഴക്കുക. ആവശ്യമുണ്ടെങ്കില്‍ വെള്ളവും ചേര്‍ക്കുക.കുഴച്ച മാവ്‌ ഒരു മണിക്കൂര്‍ നേരം അടുപ്പിനടുത്തോ മറ്റോ ഇളം ചൂട്‌ ലഭിക്കുന്ന തരത്തില്‍ പൊങ്ങാന്‍ വെയ്ക്കുക.പിന്നീട്‌ ഉരുളകളാക്കി പരത്തി നല്ല ചൂടായ തവയില്‍ ചുട്ടെടുക്കുക. റൊട്ടിയുടെ ഇരുവശത്തും നെയ്യ്‌ പുരട്ടി ചൂടോടെ ഉപയോഗിക്കുക.

1 പ്രതികരണങ്ങള്‍:

Typist | എഴുത്തുകാരി on 2007, ജൂലൈ 27 7:51 AM പറഞ്ഞു...

എളുപ്പമാണല്ലോ, ഒന്നു പരീക്ഷിച്ചു നോക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ