2007, ഏപ്രിൽ 7, ശനിയാഴ്‌ച

കോളയെന്ന കോള്‍


കോള കാരണം കോളടിച്ചവര്‍ അതിന്റെ നിര്‍മാതാക്കരും വിതരണക്കാരും। പക്ഷെ അത്‌ പൊതുജനത്തിന്യെ ആരോഗ്യത്തെ ഫൗളു ചെയ്തു കൊണ്ടടിച്ച ഏകപക്ഷീയമായ ഒരു ഗോളായെന്നു മാത്രം. അവര്‍ക്ക്‌ ഹോളടിക്കാന്‍ പാകത്തിന്‍ ഇവിടെ ഗോള്‍മുഖം കാക്കുന്നതോ, വൈജ്ഞാനിക യുഹത്തിന്റെ വക്താക്കളായ ആധുനിക മനുഷ്യന്റെ വിവേകം. കോള കുടിക്കുന്നവര്‍ കോളടിക്കുന്നത്‌ വേറൊരു വിധത്തിലാണു. അതെപ്രകാരമെന്നു നോക്കാം. ഇനി പറയുന്ന വസ്തുതകള്‍ കോളന്മാര്‍ക്ക്‌ ( കോള നിര്‍മ്മാതാക്കള്‍ക്ക്‌ ) പരസ്യത്തിനായി ഉപയോഗിക്കാവുന്നതാണ്‍ . നിങ്ങളുടെ എല്ലുകളും പല്ലുകളും ശരീരത്തു വെച്ചു തന്നെ പൊടിക്കുവാന്‍ കോള അത്യുത്തമം. “ശീര്യതേ അനനേ ഇതി ശരീരം “ ശരീരമെന്ന വാക്കുതന്നെ അര്‍ത്തമാക്കുന്നത്‌ ‘നശിക്കുന്നത്‌’ എന്നാണ്‍. എന്നാല്‍ ആയിരക്കണക്കിന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കുന്നവയാണ്‍ എല്ലുകളും പല്ലുകളും. വേണമെങ്കില്‍ കോളയില്‍ ഒരു പല്ലിട്ട്‌ പരീക്ഷിച്ചോളു.

അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പല്ലിനെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന കോളയുടെ ഇന്ദ്രജാലം നേരിട്ട്‌ മനസ്സ്സിലാക്കാം। പോയ വഴിയില്‍ പല്ലുമുളയ്ക്കാത്ത രീതിയിലാണ്‍ നമ്മുടെ ദഹനാവയവങ്ങളൂടെയുള്ള ഇവന്റെ പോക്കെന്ന് ഇനി പ്രത്യേകിച്ച്‌ പ്‌[അറയണോ.? ആവശ്യമില്ലാത്തതെന്ന് മുദ്രയടിച്ച്‌ ശരീരം പുറത്തേക്കു തള്ളുന്ന വാതകമാണല്ലൊ കാര്‍ബ്ബണ്‍ ഡൈ ഓക്സൈഡ്‌. പ്രധാനമായും കോളയിലടങ്ങിയിരിക്കുന്നത്‌ ഇതാണു. കുാണിച്ചതു മൂലം പിരിച്ചു വിട്ട ജോലിക്കാരനെ ഗുണ്ടകളുടെ സഹായത്തോടെ സമ്മര്‍ദ്ധം ചെലുത്തി തിരിച്ചു ജോലിക്കെടുക്കുന്നതു പോലെ ഈ വാതകത്തെ ബലം പ്രയോഗിച്ച്‌ വെള്ളത്തിലാക്കി ശരീരത്തിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നപ്രവൃത്തിക്ക്‌ ‘സാമൂഹ്യ വിരുദ്ധ നടപടി എന്നല്ലാതെ മേറ്റ്ന്തു പറയാന്‍.

അതു പോകട്ടെ പിരിച്ചു വിടപ്പെട്ടയാളിനെ പുറമേ ഒപ്പം വന്ന ഗുണ്ടകളേക്കൂടെ ജോലിക്കെടുക്കേണ്ട സ്തിതിയോ?। കാര്‍ബണ്‍ ഡൈ ഓക്സൈഡിനൊപ്പം കോളപ്പാനി അകത്താക്കുന്നത്‌ കടുത്ത വിഷമായ എത്തിലീന്‍ , ഗ്ലൈക്കോള്‍ തുടങ്ങിയ രാസവസ്തുക്കള്‍. കോസ്റ്റിക്‌ സോഡ മോണോ എത്തനോള്‍ അമെന്‍, കൃത്രിമച്ചായം, അമിതമായ അളവില്‍ പഞ്ഞസാര തുടങ്ങിയവയാണു. ഈ ഗുണ്ടകളെല്ലാം ചേര്‍ന്നു മത്സരിച്ചാണ്‍ ശരീരം കുട്ടിച്ചോറാക്കുന്ന ദൗത്ത്യത്തിലേര്‍പ്പെടുന്നത്‌. ഉത്തരേന്ത്യയില്‍ ഒരു യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ ഒരു മത്സരം കണ്ടുപിടിച്ചു. ‘കോളപാന മത്സരം’ അതില്‍ പങ്കെടുത്തു കൊണ്ടിരിക്കെ തന്നെ വിജയി ബോധം കെട്ടു വീണു. അധികം- വൈകാതെ മൃത്യുവിനു മുന്നില്‍ പരാജയം സമ്മതിക്കുകയും ചെയ്തു.

ആസ്ത്മ തുടങ്ങിയ അസുഘങ്ങളുണ്ടാക്കനും കോളക്കു കഴിയുമെന്ന് പാരീക്ഷണങ്ങളുടെ അടിസ്താനത്തില്‍ ഉറപ്പാക്കിയിരിക്കുന്നു। . ദഹനസംബന്ധമായ തകരാറുകള്‍ കോള കുടിക്കുന്നവരില്‍ നിത്യ്‌.അ സംഭവമാണ്‍. ‘പ്രബുദ്ധ കേരളം’ ഇന്ന് പുരോഗതിയുടെ പാതയിലാണ്‍. ഗ്രാമാന്തരങ്ങളിലെ മുറുക്കാന്‍ കടകളില്‍ പോലും കാണുന്ന ഐസുപെട്ടിയും അതിനകത്തു നിറച്ചിട്ടുള്ള പല വര്‍ണ്ണങ്ങളിലുള്ള കോളക്കുപ്പികളും ഇതിനൊരു തെളിവായി എടുക്കാമോ എന്നറിയില്ല. എന്റെ നാട്ടിലും ഇത്തരത്തില്‍ പല സ്വകാര വ്യക്തികളും കോള എന്ന പേരില്‍ കുപ്പികളില്‍ കളര്‍ വെള്ളത്തില്‍ ഗ്യാസ്‌ കയറ്റി കടകളില്‍ കൊടുക്കുന്നവരുണ്ട്‌. അതിന്‍ 4-5 രൂപയുമേയുള്ളു. പ്രമുഘ .പാനീയങ്ങളുടെ പേരുകള്‍ക്കു സാമ്യമായ പേരുകളും ആയിരിക്കും അതിനു അവര്‍ നല്‍കുക. – വീട്ടില്‍ ഒരു സന്ദര്‍ശകന്‍ വന്നാല്‍ തെങ്ങില്‍ നിനും ഒരു കരിക്ക്‌ അടര്‍ത്തി കൊടുറ്റ്‌-ഹ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. “ സൂര്യന്‍ ഇടക്കിടെ പടിഞ്ഞാറും ഉദിക്കുമായിരുന്നു’ എന്നു കേള്‍ക്കുന്നതിനേക്കാള്‍ സാങ്കല്‍പിത റ്റ്‌-ഹോന്നുന്ന കാലം വരാതിരിക്കട്ടെ.

കല്‍പക വൃക്ഷമായ തെങ്ങിന്റെ നാടായ കേരളത്തില്‍ അമൃതിനു തുല്യമായ ഇളനീരിന്‍ ഇന്നു പാനീയങ്ങളില്‍ എത്രാമത്തെ സ്താനമാണുള്ളത്‌?। പച്ചവെള്ളത്തെ പ്പോലും രണ്ടാം സ്താനത്താക്കിയിരിക്കുന്നു കോളകള്‍. ഇളനീരിനു പലയിടത്തും 10 രൂപ വരെ വിലയായിരിക്കുന്നു. അത്‌ വിളഞ്ഞു തേങ്ങയാകുമ്പഴോ വെറും 5 രൂപ. ഇങ്ങനെ ചെയ്താല്‍ തെങ്ങു പറിച്ചു ജുറാസിക്‌ പാര്‍ക്കില്‍ നടെണ്ടി വരും. കോളന്മാര്‍ ഗോളടിക്കുന്നതും കണ്ടു കൊണ്ട്‌ ഇതുവരെ നമ്മള്‍ നോക്കി നിന്നു. ജാഗ്രത !!!!!!!!!! . ഗോളുകളിനിയും വരും പല രൂപത്തില്‍ , ഭാവത്തില്‍. ഇതിനെതിരെ ഉണരട്ടെ സാക്ഷര കേരളത്തിന്റെ ചേതന. പ്ലാച്ചിമടയില്‍ കോളക്കെതിരായി വര്‍ഷങ്ങളായി സമരം നടത്തുന്നവര്‍ക്ക്‌ എന്റെ അഭിവാദ്യങ്ങള്‍. മയിലമ്മക്കു എന്റെ പ്രമാണം.

നമുക്കു തെങ്ങിന്‍ തോപ്പുകളില്‍ ചെന്നു രാപ്പാര്‍ക്കാം-।

എന്ന് ചായക്കട മുതലാളി।

1 പ്രതികരണങ്ങള്‍:

അങ്കിള്‍. on 2007, ഏപ്രിൽ 8 11:06 AM പറഞ്ഞു...

ഒടുവില്‍ കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു. കൊക്കൊകോളയില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യകതമാക്കി. ഇവിടെയുള്ള ഏപ്രില്‍ 5 ലെ പോസ്റ്റ്‌ നോക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ