2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച

മസ്തിഷ്ഘാഖാതം by Dr. Sanjeev.


മസ്തിഷ്ഘാഖാതം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ രക്തം തലച്ചോറിലെ രക്ത ഞരംബുക്ലിലൂടെ ക്രമാനുശ്ര്തം പ്രവഹിക്കാത്തതു മൂലം ഉണ്ടാകുന്ന രോഗമാണ്‍ മസ്തിഷ്ഘാഖാതം. ഇത്‌ പ്രത്യേകിച്ച്‌ രണ്ടു വിധത്തിലുണ്ട്‌. രക്തക്കുഴലില്‍ രക്തം കട്ടിയാകുന്നതു മൂലം ഉണ്ടാകുന്ന ആഘാതത്തിന്‍ ത്രോംബോട്ടിക്‌ സ്ട്രോക്ക്‌ എന്നും രക്തക്കുഴലുകള്‍ പൊട്ടി മസ്തിഷ്കത്തിലേക്ക്‌ രക്തം ഒഴുകുന്നതു മൂലം ഉണ്ടാകുന്ന മാരകമായ അവസ്ത ഹെമറാജിക്‌ സ്ട്രോക്ക്‌ എന്നും അറിയപ്പെടുന്നു. മസ്തിഷ്ഘാഖാതം പ്രായാധിക്യത്തില്‍ ഉണ്ടാകുന്നത്‌ മരണങ്ങളിലും ഗൗരവമായ വൈകല്യങ്ങളും രന്ദാം സ്താനം വഹിക്കുന്നു. കൈ കാലുകളുടെ തളര്‍ച്ച , ചലന ശേഷിയില്ലായ്മ , കാഴ്ച്ച വൈകല്യം ഓര്‍മ്മക്കുറവ്‌ മുതലായവ മസ്തിഷ്ഘാഖാതം മൂലം ഒരു വ്യക്തിയില്‍ സംഭവിക്കാവുന്നതാണ്‍. ഇവ ആ വ്യക്തിയുടെ സാമൂഹ്യ ജീവിതത്തേയും കാര്യ ശേഷിയേയും വളരെയേറെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട്‌ മസ്തിഷ്ഘാഖാതം ഉണ്ടാക്കവുന്ന ഘടകങ്ങളെ തിരിച്ചറിയുകയും അവയെ കണ്ട്രോള്‍ ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്‍. ഇത്തരം ഘടകങ്ങളില്‍ പ്രധാനമായവയാണ്‍.

1) കൂടിയ രക്ത സമ്മര്‍ദ്ധം.
2) പഞ്ഞസാരയുടെ അസുഖം
3) പുകവലി , മധ്യപാനം
4) ഉയര്‍ന്ന കൊളസ്ട്രോള്‍

മസ്തിഷ്ഘാഖാതത്തിനു മുന്നോടിയായി ഒരു വ്യക്തിക്ക്‌ ഉണ്ടായേക്കാവുന്ന ലക്ഷണങ്ങള്‍ ഇവയൊക്കെയാവാം

1) മുഖത്തിന്റെയോ കൈ കാലുകളുടെയോ വരുന്ന പെരുപ്പ്‌ അല്ലെങ്കില്‍ ചെറിയ തളര്‍ച്ച.
2) പെട്ടന്നുണ്ടാകുന്ന മാനസികാസ്വാസ്ത്യം.
3) സംസാരിക്കുന്നതിനോ മനസ്സിലാകുന്നതിനോ ഉള്ള വിഷമം.
4) പെട്ടന്ന് കാഴ്ച്ചയിലുണ്ടാകുന്ന മങ്ങല്‍, കാഴ്ച്ചക്കുറവ്‌
5) നടക്കുന്നതിനുള്ള വിഷമം.
6) അസമയത്തുള്ള ഉറക്കം. ബാലന്‍സില്ലായ്മ, പെട്ടന്നുള്ള കഡിനമായ തലവേദന എന്നിവ.

ഈ ലക്ഷണങ്ങള്‍ തുടങ്ങിയാലുടനെ തെന്നെ ഡോക്ടറിനെ കാണുകയും രിസ്ക്‌ ഫാക്ടേഴ്സ്‌ കണ്ട്രോള്‍ ചെയ്യുകയും ചെയ്താല്‍ മസ്തിഷ്ഘാഖാതം ഒരു പരിധിവരെ തടയാവുന്നതാണ്‍.

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ