2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച

പാചകം--നേന്ത്രപ്പഴ പായസം


പാചകം നേന്ത്രപ്പഴ പായസം
കേരളത്തിലെ പ്രശസ്തമായ ആറന്മുള ക്ഷേത്രത്തില്‍ കരക്കാര്‍ക്കായി നടത്തുന്ന വള്ളസദ്യയിലെ പ്രധാന ഇനമായ നേന്ത്രപ്പായസം എങ്ങനെ ഉണ്ടാക്കാമെന്നു നമുക്കു നോക്കാം।
ചേരുവകള്‍: നേന്ത്രപ്പഴം നന്നായി പഴുത്തത്‌ 1 കി। ഗ്രാം
ശര്‍ക്കര 500 ഗ്രാം
പാല്‍ 500 എം എല്‍
നാളികേരം 3 എണ്ണം
ഏലക്ക 10 ഗ്രാം
അരിപ്പൊടി 150 ഗ്രാം
നെയ്യ്‌ 30 ഗ്രാം കശുവന്ദി , മുന്തിരി।

പാകം ചെയ്യുന്ന വിധം
ചിരകിയ നാളികേരം പിഴിഞ്ഞ്‌ ഒന്ന് രന്ദ്‌ മൂന്ന് പാലുകള്‍ വേറെ വേറെ മാറ്റി വെക്കുക. പാലും അരിച്ച അരിപ്പൊടിയും ചേര്‍ത്ത്‌ പത്ത്‌ ഗ്രാം നെയ്യും കലക്കി അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ കുറുകുമ്പോള്‍ രന്ദാം പാല്‍ ചേര്‍ക്കുക. ശര്‍ക്കര അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ ചൂടാക്കി അരിച്ചെടുത്ത്‌ പാനിയാക്കണം. പിന്നീട്‌ ഒരു കലത്തില്‍ മൂന്നാം പാല്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കുക. തിളക്കുമ്പോള്‍ തൊലി കളഞ്ഞ്‌ കഴുകി വൃത്തിയാക്കിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ്‌ തിളക്കുന്ന മൂന്നാം പാലില്‍ ചേര്‍ക്കണം. പഴം വെന്താല്‍ ശര്‍ക്കര പാനിയും രന്ദാം പാലും ഒഴിച്ച്‌ ഇളക്കണം. കുറുകുമ്പോള്‍ ഒന്നാം പാലും ഏലക്കായുമ്മ് ചേര്‍ത്തിളക്കി വെയ്ക്കുക. ബാക്കി നെയ്യില്‍ കശുവന്ദിയും മുന്തിരിയും വറുത്തെടുത്ത്‌ നെയ്യോടുകൂടി പായസത്തില്‍ ചേര്‍ക്കണം. തണുക്കുമ്പോള്‍ പാകമായിരിക്കും.

1 പ്രതികരണങ്ങള്‍:

ആഷ | Asha on 2007, ഏപ്രിൽ 7 12:56 PM പറഞ്ഞു...

ഉണ്ടാക്കി നോക്കണം.
പാചകക്കുറിപ്പിനു നന്ദി.
“ണ്ട”ക്ക് ലേശം പ്രശ്നം കാണുന്നു
ഇവിടെ ഒന്നു നോക്കിക്കോളൂ
http://varamozhi.wikia.com/wiki/Help:Contents/Mozhi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ