2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച
മന്ത്രിമാരുടെ വിമാനയാത്രകള്‍
ഈ വര്‍ഷത്തെ ഏപ്രില്‍ ആദ്യവാരത്തിലെ ഇന്ത്യാടുഡേയില്‍ മന്ത്രിമാരുടെ വിമാനയാത്രകള്‍ എന്ന ഒരു ലേഖനം കാണാനിടയായി। അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി പൊരുതുന്ന ജനനേതാക്കന്മാരെല്ലാം എന്താണിങ്ങനെ വിമാനത്തില്‍ പറന്നു നടക്കുന്നത് എന്നാണ്‍ ലേഖകന്‍ ചോധിക്കുന്നത്। മന്ത്രിമാരുടെ വിമാനയാത്രകളുടെ എണ്ണവും അതിനായി ചെലവഴിച്ച തുകയും വളരെ കൃത്യമായി കൊടുത്തിട്ടുണ്ട്। (മുഖ്യന്‍ തനെ മുന്നില്‍)। അതെന്തെങ്കിലുമാകട്ടെ എന്റെ ചോധ്യം അതല്ല. നമ്മുടെ നന്മക്കായി നമ്മള്‍ തനെ തെരഞ്ഞെടുത്ത നമ്മുടെ നേതാക്കള്‍ സു:ഖിക്കുവാന്‍ വേണ്ടിയാണോ വിമാന യാത്രകള്‍ നടത്തുന്നത്.? ഉദാഹരണത്തിനായി വളരെ തിരക്കുള്ള നമ്മുടെ മുഖ്യന്‍ തനെ ഡീയില്‍ ഒരു ചര്‍ച്ചയ്ക്കു ട്രെയിനില്‍ പോകണമെങ്കില്‍ എത്ര സമയമെടുക്കുമെന്ന് നിങ്ങള്‍ക്കു തനെ ഊഹിക്കാവുന്നതാണ്‍. ആ സാഹചര്യത്തില്‍ അദ്ധേഹം (അവര്‍) വിമാനത്തില്‍ പോകുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. ഇതുപോലുള്ള വാര്‍ത്തക്ല് പുറത്തു വിടുന്നത് വെറും അപഹാസ്യമായ ഒരു ചെയ്തി തന്നെയാണ്‍. എന്ന് ചായക്കട മുതലാളി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ