ഈസ്റ്ററിനു ഞാന്‍ നാട്ടില്‍ പോയതെങ്ങനെ എന്നു കാണണോ? ട്രെയിനിലും ബസ്സിലും ടിക്കറ്റ് കിട്ടാതെ അലഞ്ഞ് അവസാനം രണ്ടും കല്‍പിച്ച് 2 മണിക്കു ശേഷാദ്രി എക്സ്പ്രസ്സില്‍ കയറി ജോളാര്‍പ്പേട്ടക്കു പോയി. അവിടെ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് തന്നെ അടുത്ത പ്ലാറ്റ്ഫോമില്‍ നിന്നും ജമ്മു താവി കന്യാകുമാരി എക്സ്പ്രസ്സ് സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുന്നു. ഞാന്‍ ഓടി പോയി കയറി. അങ്ങനെ 12 മണിക്കൂര്‍ കൊണ്ട് എന്റെ നാടായ ചെങ്ങനൂരില്‍ അതായത് രാത്രി 2.30 ന്‍ ഞാന്‍ എത്തി. തീര്‍ന്നില്ല അവിടെയും 4 മണി വരെ ബസ്സു കിട്ടാതെ വായനോക്കി നില്‍ക്കേണ്ടി വന്നൂ. ഞാന്‍ ചോദിക്കുന്നു. ഇങ്ങനെ ആരെങ്കിലും നാട്ടില്‍ പോയിട്ടുണ്ടോ?
0 പ്രതികരണങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ