2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഹിമസാഗര്‍ എക്സ്പ്രസ്സ്‌



ഹിമസാഗര്‍ എക്സ്പ്രസ്സ്‌


ഇന്ത്യയിലേറ്റവും കൂടുതല്‍ ദൂരം സഞ്ഞരിക്കുന്ന തീവന്ദി ഏത്‌? ഊത്തരം കേരളീയര്‍ അറിഞ്ഞിരിക്കുക തനെ വേണം। കന്യാകുമാരിയില്‍ നിന്നും കേരളത്തില്‍ കൂടി ജമ്മു തവി വരെ പോകുന്ന ഹിമസാഗര്‍ എക്സ്പ്രസ്സ്‌. (6317-6318) ഏകദേശം നാലു പകലും മൂന്‍ രാത്രിയും റ്റ്രെയിന്‍ സഞ്ചരിക്കുന്നു. തെന്നിന്ത്യയിലുള്ള പട്ടാളക്കാര്‍ക്കും വടക്കേ ഇന്ത്യയിലുള്ള മലയാളികല്‍ക്കും കൂടാതെ രാജ്യമൊട്ടാകെയുള്ള (ഇതു കടന്നു പോകുന്ന വഴിയിലുള്ള) എല്ല ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനമാണ്‍. മ്മറ്റൊരു പ്രത്യേകത കൂടി ഈ വന്ദിക്കുണ്ട്‌. ഏകദേശം 8-9 കോച്ചുമായിട്ടാണ്‍ ഈ ട്രെയിന്‍ കന്യാകുമാരിയില്‍ നിന്നും വരുന്നത്‌. അതേ രീതിയില്‍ തന്നെ വേറെ 8-9 കോച്ചുകള്‍ മധുരയില്‍ നിന്നും വരുന്നു. ഇവ രന്ദൊം ഈറോഡില്‍ വെച്ച്‌ ഒന്നാക്കി ഒരു ട്രെയിനായി ജമ്മു തവിക്കു പോകുന്നു. മടക്കയാത്രയിലും ഇതേ രീതിയില്‍ തന്നെ ഈറോഡില്‍ വെച്ച്‌ ട്രെയിന്‍ രന്ദാക്കി വിഭജിച്ച്‌ മധുരക്കും കന്യാകുമാരിക്കും പോകുന്നു. ഇത്‌ കേരളത്തില്‍ തിരുവനന്തപുരം കൊല്ലം ചെങ്ങന്നൂര്‍ കോട്ടയം എറണാകുളം പാലക്കാട്‌ സേലം ഡീ പഞ്ഞാബ്ബ്‌ വഴിയുമാണ്‍ പോകുന്നത്‌.

എന്ന് ചായക്കട മുതലാളി.

1 പ്രതികരണങ്ങള്‍:

Praju and Stella Kattuveettil on 2007, ഏപ്രിൽ 7 12:25 AM പറഞ്ഞു...

1995 ഡിസംബറില്‍ ആണു ഞാന്‍ ആദ്യമായും അവസാനമായും ഹിമസാഗര്‍ എക്സ്പ്രസ്സില്‍ യാത്രചെയ്തത്‌. ജാന്‍സി മുതല്‍ കോട്ടയം വരെ 22 സഹപാഠികളും(അന്നത്തെയും ഇന്നത്തെയും ഉറ്റസുഹൃത്തുക്കള്‍ എന്നും പറയാം) 24 ജൂനിയേഴ്സും ഒന്നിച്ചൊരു യാത്ര. സമയം തെറ്റിയോടിയ തീവണ്ടി ഞങ്ങളെ കഷീണിപ്പിച്ചു എങ്കിലും ഞങ്ങള്‍ വളരെ അധികം ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്‌. 4 മണിക്കൂര്‍ ട്രയിനില്‍ വെള്ളമില്ലാതെ വിജയവാഡയിലെത്തിയ ഞങ്ങള്‍ വിജയവാഡയിലെ ചുവയുള്ള വെള്ളത്തിനു എന്തു രുചിയ എന്നു പറഞ്ഞതോര്‍മ്മവരുന്നു.

ഒടുവില്‍ ഒന്‍പതു മണിക്കൂറൊളം താമസിച്ചു കോട്ടയത്തെത്തിയ ആ യാത്രയിലെ അനുഭവങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റിനു നന്ദി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ