2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച

പ്രേമം


മനുഷ്യനെ നിലനിര്‍ത്തുന്നത്‌ ആചരങ്ങളിലൂടെയാണ്‍। ആചാരങ്ങള്‍ എന്നാല്‍ സമ്മ്സ്കാരം. അത്‌ നമുക്ക്‌ ജീവിതത്തില്‍ ആദ്യം അമ്മയിലൂടെയും പിന്നെ അച്ചനിലൂടെയും അതിനുശേഷം ഗുരുക്കന്മാരിലൂടെയും ശേഷം കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നു. ഇത്‌ ശരിയായ രീതിയില്‍ ലഭിക്കാതെ വരുമ്മ്ബോള്‍ കുട്ടികള്‍ അവരുടെ ഇഷ്ടത്തിനും മാധ്യമങ്ങളുടെ പ്രേരണ വഴിയും തെറ്റായ ദിശയിലേക്ക്‌ പോകുന്നു. അത്‌ കണ്ടു കൊണ്ട്‌ ആരെങ്കിലും അവരുടെ മാതാപിതാക്കളോട്‌ സൂചന നല്‍കിയാല്‍ അതിന്റെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍ മാത്രം സഹനശക്തി കാണിക്കുന്നില്ല. സമാജം വളരുന്നത്‌ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും നല്ല സംസ്കാര സംബത്തുള്ള ധര്‍മാചരണങ്ങളോടു കൂടിയും ആണ്‍. എന്നാല്‍ നമ്മള്‍ ശരിയായ ആചാരങ്ങള്‍ പരിപാലിക്കാതെ കാടിനനുസരിച്ച്‌ ഒഴുകുന്ന നദിയിലെ ഒതളങ്ങ പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. വിധ്യ, ധനം സ്നേഹം ഇത്‌ മൂന്നും ജീവിതത്തിന്‍ ആവശ്യമാണ്‍. ഇപ്പ്പ്പോള്‍ വിധ്യ ലഭിക്കുന്നതിനു വേണ്ടി നമ്മുടെ രക്ഷിതാക്കള്‍ എത്രമാത്രം കഷ്ടപ്പെട്ട്‌ സ്നേഹത്തോടു കൂടി ധനം സംബാധിച്ച്‌ നമുക്കു വേണ്ടി ഫീസായിട്ടും സംഭാവനയായിട്ടും നമ്മുടെ മറ്റു ചിലവുകള്‍ക്കും നല്‍കുന്നത്‌. ഒരു നിമിഷം എങ്കിലും ചിന്തിക്കുക ഇത്‌ എങ്ങനെ ലഭിക്കുന്നു എന്ന്. അല്‍പനിമിഷത്തെ അസ്രദ്ധ മൂലം ജീവിതം തന്നെ ദു:സ്സഹമാക്കി അതിന്റെ വരും വരായ്കയെ കുരിച്ച്‌ ചിന്തിക്കുന്നില്ല. പ്രകൃതിയുടെ വരധാനമാണ്‍ സ്നേഹം. അത്‌ മനുഷ്യനില്‍ വികാരത്തെ ഉളവാക്കുംബോള്‍ കവിഭാഷയില്‍ അതിനെ പ്രേമം എന്ന് പറയപ്പെടുന്നു. അനശ്വരമായ ഒരു സങ്കല്‍പം തന്നെ അത്‌. പ്രകൃതിയില്‍ തന്നെ അതിന്‍ അനേകം ഉദാഹരണങ്ങള്‍ കാണാം. പ്രകാശം കൊണ്ട്‌ താമര വിരിയുന്നു. മത്തങ്ങായുടെ പൂവ്‌ പരസ്പരം വീക്ഷിച്ചു കൊണ്ടാണ്‍ നില്‍ക്കുന്നത്‌. നദി തീരത്ത്‌ തലോടിക്കൊണ്ട്‌ ഒഴുകുന്നു. ഇതെല്ലാം പ്രകൃതിയാല്‍ ലഭിക്കുന്ന അറിവുള്ള നമ്മള്‍ കൊച്ചുനാളിലെ ലഭിച്ച പ്രേമകതകളും ഈ മാസികകളില്‍ ബുദ്ധി വികല്‍പ്പത്തെ സൃഷ്ടിക്കുന്നതായ നോവലുകളാലും ജീവിതത്തില്‍ അതു പോലെ പ്രവര്‍ത്തിക്കുവാന്‍ സാഹസം കാട്ടുന്നു. ഇതിന്റെ ശരിയായ വിചാരം ഇല്ലാതെ സഹപാഡികളുടെ മുമ്പില്‍ ഹീറോ ആകാനാണ്‍ അവര്‍ക്കു തിടുക്കം.

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ