ഒരു ബെഡ് റൂം മാത്രം കൂടുതല്‍
മിക്കവാറും മാതാപിതാക്കളുടെ സ്വപ്നം പോലെ ഞാന്‍ സോഫ്റ്റ്വെയര്‍ എഞ്ഞിനീയറിങ്ങില്‍ ഒരു ഡിഗ്രി സമ്പാദിച്ച് , മിടുക്കന്മാരുടേയും സമ്പന്നന്മാരുടേയും നാടായ യു എസ്സ് ഏ യിലെ ഒരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു। എന്റെ പിതാവ് ഒര്‍.ഉ സര്‍ക്കാര്‍ ഉദ്യോഗസ്തനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ടി യാന്റെ ആദ്യ സമ്പാധ്യം ഭേദപ്പെട്ട ഒറ്റ മുറിയുല്ല ഒരു ഫ്ലാറ്റായിരുന്നു. എനിക്ക് എന്റെ പിതാവിനേക്കാളും എന്തെങ്കിലുമ്മ് ചെയ്യണമെന്ന് ഉന്‍.ദായിരുന്നു. 2 വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ കല്യാണം കഴിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.
അവധിയില്ലാത്തതു കൊണ്ട് 2,3 ദിവസത്തിനുള്ളില്‍ തന്നെ കല്യാണം നടത്താമെന്ന് വേടുകാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ അദ്ഭുതപ്പേട്ടു പോയി। കല്യാണത്തിനു ശേഷം യു എസ്സ് ഏ യിലേക്ക് പോകുവാന്‍ സമയമായി. മാതാപിതാക്കള്‍ക്ക് കുറച്ചു പണം കൊടുക്കുകയും അവരെ നോക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിച്ച ശേഷം ഞങ്ങല്‍ യു എസ്സ് ഏ യിലേക്ക് പറന്നു. 2 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കു കുട്ടികളുണ്ടായി. ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും ദൈവം ഞങ്ങള്‍ക്കു സമ്മാനിച്ചു. പേരക്കുട്ടികളെ കാണണമെന്നും അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും മാതാപിതാക്കള്‍ എന്നോറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് പോകണമെന്ന് ഓരോ കൊല്ലവും ഞാന്‍ തീരുമാനിക്കും. പക്ഷെ ജോലിയും സാമ്പത്തിക സ്തിതിയും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
പേട്ടന്നൊരു ദിവസം അച്ചനു സുഖമില്ലെന്നു അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം എനിക്കു ലഭിച്ചു। ഞാന്‍ ശ്രമിച്ചുവെങ്കിലും അവധി കിട്ടിയില്ല. അങ്ങനെ ഇന്ത്യയിലേക്കു പോകാനും സാധിച്ചില്ല. അടുത്തതായി എനിക്കു ലഭിച്ചത് എന്റെ മാതാപിതാക്കള്‍ മരിച്ചു പോയെന്നും പിന്നീട് മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ വേറെ ആരും ഇല്ലത്തതു കൊണ്ട് സമുദായത്തിലെ ആളുകള്‍ തന്നെ അവര്‍ക്കവും വിധം അതെല്ലാം ചെയ്തുവെന്നും അറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു. ഞാന്‍ തകര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ കടന്നു പോയി. ഭാര്യയുടെ ഇഷ്ടവും കുട്ടികളുടെ അസംത്രിപ്തിയും അറിഞ്ഞുകൊണ്ടു തന്നെ ഇന്ത്യയില്‍ സ്തിര താമസമാക്കുവാനായി ഞങ്ങള്‍ തിരിച്ചെത്തി. പക്ഷെ ഇക്കാലത്തിനുള്ളില്‍ ഭൂമിയുടെ വില വളരെ കൂടിയിരിക്കുന്നുവെന്നും എന്റെ സമ്പാദ്യം അപര്യാപ്തമാണെന്നും ഭീതിയോടെ ഞാന്‍ മനസ്സിലാക്കി. യു എസ്സ് ഏ യിലേക്ക് തനിക്കു തിരിച്ചു പോകേണ്ടിയിരിക്കുന്നു. എന്റെ കൂടെ തിരിച്ചു പോകുവാന്‍ ഭാര്യ തയ്യാറായില്ല. ഇന്ത്യയില്‍ താമസിക്കുവാന്‍ മക്കളും വിസമ്മതിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം മടങ്ങി വരുമെന്ന് ഭാര്യക്ക് ഉറപ്പു നല്‍കിയ ശേഷം ഞാനും എന്റെ രണ്ടു മക്കളും യു എസ്സ് ഏയിലേക്ക് തിരിച്ചു വന്നു. സമയം കടന്നു പോയി. എന്റെ മകള്‍ ഒരു അമേരിക്കകാരനെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. യു എസ്സ് ഏയില്‍ താമസിക്കുവാനാന്‍ മകന്‍ താത്പര്യം.
എല്ലാം മതിയാക്കി ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി । നല്ല ഒരു കോളനിയില്‍ 2 ബെഡ് റൂം ഉള്ള ഒരു വീട് വെയ്ക്കാനെ എന്റെ കയ്യില്‍ പണമുള്ളു. എന്റെ സ്നേഹമതിയായ ഭാര്യയേയും എന്നെ ഒറ്റക്കാക്കി മരിച്ചു പോയി. എന്റെ അച്ചന്‍ ഇന്ത്യയില്‍ മാത്രം താമസിച്ചിട്ടും സ്വന്തമായി ഒരു വീടുണ്ടായിരുന്നു. എനിക്കും അതു മാത്രമാണുള്ളത് . ഒരു ബെഡ് റൂം കൂടുതല്‍ ഉണ്ടെന്നു മാത്രം. പക്ഷെ അതിനു വേണ്ടി എനിക്ക് എന്റെ മാതാപിതാക്കളെയും മക്കളേയും നഷ്ടപ്പെടേണ്ടി വന്നു. ഇനി ഒരു പക്ഷെ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോകുന്നത് വീന്ദും ആ അയല്‍ക്കാര്‍ തന്നെ ആയിരിക്കും. ദൈവം അവരെ അനുഗ്രഹിക്കട്ടെ. പക്ഷെ ആ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. “ ഇതിനു വേണ്ടിയാണോ ഞാന്‍ ഇത്രയും കഷ്ടപ്പെട്ടത്.”
2007, ഏപ്രിൽ 6, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 പ്രതികരണങ്ങള്‍:
SUJITH BHAKTHAN, Please tell me this is not a true story..don't you?
സുജിത്ത്, ഇതു മുന്‍പ് ഇംഗ്ലീഷില്‍ വായിച്ചിട്ടുണ്ട് എവിടെയോ. എങ്കിലും അഭിപ്രായ പറയാം.
ജീവിതത്തിന്റെ അവസാഘട്ടത്തിലെത്തി നില്‍ക്കുന്ന ഒരു സമയത്ത് താന്‍ ഇത്രയും കാലം കൊണ്ട് എന്ത് നേടി എന്നാലോചിക്കുന്നതിനുപകരം ഇത്ര കാലം എങ്ങിനെ ജീവിച്ചു എന്നാലോചിക്കുന്നതല്ലേ നല്ലത്? പണ്ടത്തെ ആ ചിന്താരീതിയൊക്കെ ഈ വേഗതയേറിയ നൂറ്റാണ്ടില്‍ മാറ്റപ്പെടേണ്ടതല്ലേ? മക്കള്‍ക്കും നല്ല ജീവിതം കിട്ടി, ഭാര്യയും സുഖമായി തന്റെ കൂടെ ജീവിച്ചു, താനും സംതൃപ്തനായിരുന്നു എന്നൊക്കെ കരുതി സമാധാനിക്കാന്‍ ബുദ്ധിമുട്ടാകുമോ അക്കാലത്ത്?
ഇതു സത്യമാണൊ.. ഒരു കഥയാണെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം..
അപ്പൊ ചായക്കട പ്രവര്‍ത്തിച്ചു തുടങ്ങി അല്ലെ?
പക്ഷെ ഒരു ദിവസം ഒരു സ്പെഷ്യല്‍ ഐറ്റെം ആയിരിക്കും നല്ലതെന്നു തോന്നുന്നു..
ഇങ്ങനെ ഒത്തിരി വിഭവങ്ങള്‍ ഒരു ദിവസം ഇട്ടാല്‍ ദഹിക്കാന്‍ പ്രയാസം ഉണ്ട്..
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ